വ്യാജ ടിടിഇ അറസ്റ്റിൽ

വ്യാജ ടിടിഇയെ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്തു. ഷൊർണുർ-നിലമ്പൂർ ട്രെയിനുകളിൽ ടിക്കറ്റ് പരിശോധിച്ചിരുന്ന മങ്കട സ്വദേശി സുൽഫിക്കർ ആണ് പിടിയിലായത്.

ALSO READ: ഹജ്ജ്‌ യാത്രയ്ക്കുള്ള മാർഗനിർദേശം പുറത്തിറക്കി: തീർഥാടനം മെയ്‌ മുതൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റെയിൽവേയുടെ വ്യാജ ഐഡി കാർഡ് കാണിച്ച് ഇയാൾ യാത്രക്കാരുടെ ടിക്കറ്റ് ചെക്ക് ചെയ്തിരുന്നു. എഎസ്ഐ അരവിന്ദാക്ഷനും സംഘവും ചെറുകരക്കും അങ്ങാടിപ്പുറത്തിനും ഇടക്ക് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. നിലമ്പൂർ ആർ പി എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അരവിന്ദാക്ഷന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന.

ALSO READ: ഇന്ത്യ സഖ്യയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

പ്രതിയെ പിന്നീട് ഷൊർണുർ ആർപിഎഫ് പോസ്റ്റ് കമാൻഡർ ക്ലാരി വത്സ ഷൊർണുർ റെയിൽവേ പോലീസിന് പാലക്കാട് ഡിവിഷൻ ആർപിഎഫ് അസിസ്റ്റന്റ് കമ്മീഷണർമാരുടെ നിർദേശപ്രകാരം തുടർനടപടികൾക്കായി കൈമാറി. തുടരന്വേഷണം നടത്തുന്നത് ഷൊർണുർ റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ അനിൽ മാത്യു ആയിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News