33 റണ്‍സിന്റെ വിജയം; അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. 33 റണ്‍സിന്റെ വിജയം നേടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്.

51 പന്തില്‍ 72 റണ്‍സെടുത്ത് ആന്‍ഡ്രൂ ബാല്‍ബിര്‍ണിയാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. റുതുരാജ് ഗെയ്കവാദ് (58), സഞ്ജു സാംസണ്‍ (40), റിങ്കു സിംഗ് (38) എന്നിവര്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനാണ് സാധിച്ചത്.ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഹാരി ടെക്റ്റര്‍ (7), ക്വേര്‍ടിസ് കാംഫെര്‍ (18) എന്നിവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല. അര്‍ഷ്ദീപിന്റെ പന്തില്‍ ഓപ്പണര്‍ പുറത്തായി. നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

also read; ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും

മാര്‍ക്ക് അഡെയ്ര്‍ (), കെയ്ഗ് യംഗ് () പുറത്താവാതെ നിന്നു. പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്. നേരത്തെ, ടോസ് നഷ്ടപ്പെട് ബാറ്റിംഗിനെത്തിയ ഇന്ത്യക്കും അത്ര നല്ല തുടക്കമായിരുന്നില്ല. സ്‌കോര്‍ ബോര്‍ഡില്‍ 34 റണ്‍സ് മാത്രമുള്ളപ്പോള്‍ യശസ്വീ ജെയ്‌സ്വാള്‍ (18), തിലക് വര്‍മ (1) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി.

also read: ലോകകപ്പിൽ ബ്രാൻഡിങ്ങിന് ഉപയോഗിച്ച തുണികൾ റീസൈക്ലിങ് ചെയ്തു; മാലിന്യ നിർമാര്‍ജനത്തിൽ വീണ്ടും മാതൃകയായി ഖത്തർ
സഞ്ജു ഋതുരാജ് കൂട്ടുകെട്ടിൽ കൂടെ 71 റണ്‍സാണ് എടുത്തത്. ജോഷ്വാ ലിറ്റിലിന്റെ ഒരോവറില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഞ്ജു അടിച്ചെടുത്തു. എന്നാല്‍ ബെഞ്ചമിന്‍ വൈറ്റിന്റെ പന്തില്‍ താരം ബൗള്‍ഡായി. ഇന്‍സൈഡ് എഡ്ജായ പന്ത് സ്റ്റംപില്‍ കൊള്ളുകയായിരുന്നു. ഒരു സിക്‌സും അഞ്ച് ഫോറും ആയിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News