‘അവർ പുടിനെ കൊല്ലാൻ നോക്കി’; ജോ ബൈഡൻ ഭരണകൂടത്തിനെതിരെ ഗുരുതര ആരോപണവുമായി മാധ്യമപ്രവർത്തകൻ ടക്കർ കാൾസൺ

tucker carlson

ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായിരിക്കെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ വധിക്കാൻ ശ്രമിച്ചുവെന്ന നിർണായക വെളിപ്പെടുത്തലുമായി പ്രമുഖ അമേരിക്കൻ മാധ്യമപ്രവർത്തകനും ഫോക്സ് ന്യൂസിന്റെ മുൻ അവതാരകനുമായ ടക്കർ കാൾസൺ.

“ബൈഡൻ ഭരണകൂടം അങ്ങനെ ചെയ്തു, അവർ പുടിനെ കൊല്ലാൻ ശ്രമിച്ചു.ഇത് ഭ്രാന്താണ്.അത് ബുദ്ധിശൂന്യമായ നീക്കമായിരുന്നു”- ടക്കർ പറഞ്ഞു.
അമേരിക്കൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായ മാറ്റ് തായ്‌ബിയുമായുള്ള “ദി ടക്കർ കാൾസൺ ഷോ” എന്ന പോഡ്കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലാണ് അദ്ദേഹം ഈ അസാധാരണ അവകാശവാദം ഉന്നയിച്ചത്.

ALSO READ; അമേരിക്കൻ വമ്പിനെ കൊമ്പ് കുത്തിച്ച ചൈനക്കാരൻ; ആരാണ് ലിയാങ് വെന്‍ഫെങ്

എന്നാൽ തന്റെ അവകാശവാദങ്ങൾക്ക് അദ്ദേഹം യാതൊരു തെളിവുകളും നൽകിയിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രസ്താവന വ്യാപകമായ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ടക്കറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പുടിന്റെ സുരക്ഷ റഷ്യ വർധിപ്പിച്ചതായാണ് റിപ്പോർട്ട്. അതേസമയം ബൈഡൻ ടക്കറിന്റെ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.

ഫോക്സ് ന്യൂസിൽ നിന്നും അടുത്തിടെ പുറത്താക്കപ്പെട്ട മാധ്യമപ്രവർത്തകനാണ് ടക്കർ.
2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തട്ടിപ്പ് നടത്തിയെന്ന തെറ്റായ അവകാശവാദങ്ങൾ സംപ്രേഷണം ചെയ്തതിന്റെ പേരിൽ ഫോക്സ് ന്യൂസ് നിയമപരമായ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ചാനൽ വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News