
ജമ്മു കശ്മീർ റ്റുലിപ് പൂക്കൾ പൂത്തുലഞ്ഞു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റ്റുലിപ് പുഷ്പോത്സവത്തിന് ജമ്മു കശ്മീർ ഒരുങ്ങി. ജമ്മു-കശ്മീരിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ റ്റുലിപ് പൂന്തോട്ടത്തിലാണ് അതി മനോഹര കാഴ്ച ഒരുങ്ങിയിരിക്കുന്നത്. ദാൽ തടാകതീരത്തുള്ള ഇന്ദിരാഗാന്ധി മെമ്മോറിയൽ റ്റുലിപ് പൂന്തോട്ടം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സന്ദർശകർക്കായി തുറന്ന് കൊടുക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സുരക്ഷാകാരണങ്ങളാൽ അടച്ചിട്ട 44 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഇപ്പോൾ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തിരിക്കുന്നത്.
Also read: രാജ്യത്ത് എൽ പി ജി ക്ഷാമത്തിന് താത്കാലിക ആശ്വാസം; നന്ദാദേവി കപ്പൽ ഇന്ന് ഇന്ത്യൻ തീരത്തെത്തും
ഇത്തവണ പതിവിലും നേരത്തെയാണ് പൂന്തോട്ടം തുറന്നു നൽകിയിരിക്കുന്നത് . സാധാരണ മാർച്ച് അവസാന വാരമാണ് പൂന്തോട്ടം തുറക്കാറുള്ളത്. ഈ വർഷം ചൂട് കാരണം പൂക്കൾ പതിവിലും നേരത്തെ വിരിഞ്ഞതാണ് ഇപ്പോൾ തുറന്നുകൊടുക്കാൻ കാരണമായത്. ഏകദേശം 1.8 ദശലക്ഷത്തിലധികം ബൾബുകളാണ് (മണ്ണിനടിയിൽ കുഴിച്ചിടുന്ന ഭാഗം) നട്ടുപിടിപ്പിച്ചത്. റ്റുലിപ് പുഷ്പോത്സവം ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

