
സിനിമാ പ്രേമികള്‍ ഏറെ ആകാംശയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുംബാദിൻ്റെ രണ്ടാം ഭാഗം. കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ റിലീസ് തീയതി നിർമാതാക്കള്‍ പുറത്തുവിട്ടിരുന്നു. 2027 ഡിസംബർ മൂന്നിന് ചിത്രം തീയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ്.
ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു അപ്ഡേറ്റ് കൂടി പുറത്തുവന്നിരിക്കുകയാണ്. പ്രിയങ്ക ചോപ്ര, കത്രീന കെയ്ഫ്, നയൻതാര എന്നിവരിൽ ആരെങ്കിലും കേന്ദ്ര കഥാപാത്രമായി എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ഹിന്ദുസ്ഥാൻ ടൈംസിൻ്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്തുവന്നത്. എന്നാൽ ആരാണ് ഉണ്ടാവുകയെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.
2018ൽ പുറത്തിറങ്ങിയ തുംബാദിൻ്റെ ഒന്നാം ഭാഗം 2024ൽ തീയേറ്ററുകളിൽ റീറിലീസ് ചെയ്തിരുന്നു. ബോക്സോഫീസിൽ വൻ വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയെത്തുന്ന രണ്ടാം ഭാഗം തീയേറ്ററുകള്‍ ഇളക്കിമറിക്കുമെന്നാണ് കരുതുന്നത്.
രണ്ടാം ഭാഗത്തിൻ്റെ റിലീസ് തീയതി പുറത്തുവിട്ടതിനൊപ്പം പോസ്റ്ററും വന്നിരുന്നു. നവാസുദീൻ സിദ്ദിഖിയും പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്. ആദേശ് പ്രസാദാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

