ഇസ്രായേൽ ചാരപ്പണിക്കു സാമ്പത്തിക സഹായം നൽകിയ മൊസാദ് സാമ്പത്തിക ശൃംഖലാ മാനേജര്‍ അറസ്റ്റിൽ

ഇസ്രായേൽ ചാരപ്പണിക്ക് സാമ്പത്തിക സഹായം നൽകിവന്ന വിദേശ പൗരൻ തുർക്കിയിൽ അറസ്റ്റിൽ. തുർക്കി സുരക്ഷാ സേനയാണ് ഇയാളെ പിടികൂടിയത്. ലിറിഡൺ റെക്‌ഷെപിയെന്ന കൊസോവോ പൗരനെയാണ് തുർക്കി സേന അറസ്റ്റ് ചെയ്തത്. ഫലസ്തീൻ നേതാക്കളുടെ രഹസ്യ വിവരങ്ങൾ ഡ്രോണുകൾ വഴി ചോർത്തിയിരുന്ന തുർക്കിയിലെ ഇസ്രായേലിൻ്റെ ഫീൽഡ് ഉദ്യോഗസ്ഥർക്ക് പ്രതി പണം കൈമാറിയിരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ALSO READ : യുഎസിലെ സ്‌കൂളിൽ വെടിവെപ്പ്: 4 മരണം

ഇക്കഴിഞ്ഞ ആഗസ്റ്റ് 25ന് തുർക്കിയിലേക്ക് കടന്നതു മുതൽ തുർക്കി രഹസ്യാന്വേഷണ ഏജൻസി ഇയാളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. വെസ്റ്റേൺ യൂണിയൻ വഴി തുർക്കിയിലെ ഫീൽഡ് ഉദ്യോഗസ്ഥർക്ക് റെക്‌ഷെപി നിരവധി തവണ പണം കൈമാറിയിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. തുടർന്ന്, ആ​ഗസ്റ്റ് 30ന് ഇസ്താംബൂൾ പൊലീസാണ് റെക്‌ഷെപിയെ അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ ചാരപ്പണിക്കായി താൻ പണം കൈമാറിയിരുന്ന കാര്യം ഇയാൾ പൊലീസിന് മുമ്പാകെ സമ്മതിച്ചു. അറസ്റ്റിന് ശേഷം പ്രതിയെ ഇസ്താംബൂൾ കോടതി ജയിലിലേക്കയച്ചു.

ALSO READ : ഇംഗ്ലണ്ടിൽ നായയുമായി നടക്കാനിറങ്ങിയ 80കാരൻ മർദ്ദനമേറ്റ് മരിച്ചു: പ്രായപൂർത്തിയാകാത്ത 5 പേർ അറസ്റ്റിൽ

അതേസമയം, ഇസ്രായേലില്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ശക്തമായ പ്രതിഷേധം ആണ് അരങ്ങേറുന്നത്. ബന്ദി മോചന കരാർ ഒപ്പുവെക്കാൻ ആവശ്യപ്പെട്ട് നെതന്യാഹുവിനെതിരെയും, ഇസ്രായേൽ സർക്കാറിനെതിരെയും ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് വലിയ കൂട്ടം ഇസ്രായേലി ജനത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News