ജയിച്ചത് ആമ തന്നെ..! മത്സരം നടത്തി കുഞ്ഞുങ്ങൾ; കാണാം വീഡിയോ

Turtle Rabbit Race

ആമയും മുയലും പന്തയം വച്ച കഥ എല്ലാവർക്കും അറിയാം. അതൊരു പാഠം കൂടെയാണ്. ഇതറിയാത്ത കുഞ്ഞുങ്ങളൊന്നും ലോകത്തില്ല എന്ന് തന്നെ പറയാം. അതേ കഥ തന്നെ പരീക്ഷിച്ച് നോക്കിയാൽ മുയലാകും ജയിക്കുക എന്ന അഭിപ്രായമായിരിക്കും എല്ലാവർക്കും. അതൊന്ന് പരീക്ഷിച്ച് നോക്കിയാലോ എന്നായി വിദേശരാജ്യത്തെ കുറച്ച് കുട്ടികൾ. ആമയുടെയും മുയലിന്റെയും പന്തയം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചപ്പോൾ മൂന്നര കോടിയിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. 14 ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.

Also Read: ‘സ്തുതി’ പാടി സുഷിൻ ശ്യാം; ‘ബൊഗൈൻവില്ല’യ്ക്കായി മലയാളിയെ പിടിച്ചിരുത്തി ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും

ആമയെയും മുയലിനെയും രണ്ട് വഴിയിലൂടെ കടത്തിവിട്ടിട്ട് കുഞ്ഞുങ്ങൾ ഇരുവശത്തായി നിൽക്കുന്നു. ആദ്യം കുതിച്ച് പായുന്ന മുയൽ കുറച്ച ദൂരം പോയ ശേഷം അവിടെയും ഇവിടെയും നോക്കി നിൽക്കുന്നത് വിഡിയോയിൽ കാണാം. എന്നാൽ ആമ തുടക്കം മുതൽ ഒരേ വേഗത്തിൽ തന്നെ നീങ്ങുന്നതും കാണാം. ഒടുവിൽ മുയൽ അമാന്തിച്ച് നിൽക്കുകയും ചെയ്യും ആമ പതുക്കെ നടന്ന നീങ്ങി വിജയത്തിലെത്തുകയും ചെയ്യും. മുയൽ തളർന്ന് നിൽക്കുമ്പോൾ കുട്ടികൾ ചുറ്റും നിന്ന് പ്രോത്സാഹിപ്പിച്ചെങ്കിലും മുയലിനു വലിയ താല്പര്യമൊന്നുമില്ല. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys