
ദൈനംദിന ജീവിതത്തിൽ സർവസാധാരണയായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ടെലിവിഷൻ. ടിവികൾ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. വ്യക്തതയുള്ള ദൃശ്യങ്ങൾ ലഭിക്കാനും സ്‌ക്രീനിൽ പറ്റിപ്പിടിച്ച് കിടക്കുന്ന പൊടിയും അഴുക്കുകളും കളയാനും സ്‌ക്രീൻ വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
എന്നാൽ നമ്മൾ പലപ്പോഴും ക്ലീനിംഗിന് ആയി ഉപയോഗിക്കുന്ന വസ്തുക്കൾ ടിവിയുടെ ആയുസിനെ തന്നെ ബാധിക്കുമെന്നതാണ് വസ്തുത. നിസാരമായ കാര്യമെന്ന് കരുതി നാം ശ്രദ്ധയില്ലാതെ ചെയ്യുന്ന കാര്യങ്ങൾ നല്ല പണി നമുക്ക് വാങ്ങിത്തരും. പ്രശ്‌നമില്ലെന്ന് നമ്മൾ കരുതുന്ന പല മാർഗങ്ങളും ടിവിയ്ക്കും ടിവി സ്‌ക്രീനും കേടുപാടുകൾ വരുത്താനുള്ള സാധ്യതകൾ കൂടുതലാണ്. ടിവി സ്‌ക്രീൻ വൃത്തിയാക്കാൻ ഒരിക്കലും ഉപയോഗിക്കരുതാത്ത വസ്തുക്കൾ ഏതൊക്കെയാണെന്ന് നോക്കാം.
ഗ്ലാസ് ക്ലീനറുകൾ
ഗ്ലാസ് ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ക്ലീനറുകൾ ഉപയോഗിച്ച് ടി വി തുടയ്ക്കാൻ പാടില്ല. മോണിയ, ആൽക്കഹോൾ പോലുള്ള കഠിനമായ രാസവസ്തുക്കൾ അടങ്ങിയ ഇത്തരം ക്ലീനറുകൾ ഡിസ്‌പ്ലെയുടെ നിറം മാറ്റുന്നതിനടക്കം കാരണമാവും. ആൽക്കഹോൾ അടങ്ങിയ ക്ലീനറുകൾ ഉരസുന്നത് നിങ്ങളുടെ ടിവി സ്‌ക്രീനിലെ ആന്റി-റിഫ്‌ലക്ടീവ് അല്ലെങ്കിൽ ആന്റി-ഗ്ലെയർ കോട്ടിംഗുകളെ നശിപ്പിക്കും. നേർപ്പിച്ച ആൽക്കഹോൾ പോലും കാലക്രമേണ സ്‌ക്രീനുകൾ കേടുവരുത്തും പ്രത്യേകിച്ച് OLED, QLED സ്‌ക്രീനുകൾ എളുപ്പത്തിൽ നശിക്കും.
ന്യൂസ് പേപ്പർ, ടിഷ്യു
നമ്മൾ പൊതുവെ ടിവി സ്‌ക്രീനുകൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാണ് ടിഷ്യുവും ന്യൂസ് പേപ്പറുകളും. എന്നാൽ ഇവ ടിവി സ്‌ക്രീനിന്റെ പ്രതലത്തിലോ ആന്റി-ഗ്ലെയർ കോട്ടിംഗിലോ സൂക്ഷ്മ പോറലുകൾ ഉണ്ടാക്കാൻ കാരണമാവും. ഇത് കാലക്രമേണ ഡിസ്പ്ലേ മങ്ങിയതോ കേടായതോ ആകാൻ ഇടയാക്കും, ഇവ കൂടാതെ സ്‌ക്രീനിൽ ടിഷ്യുവിന്റെ ലിന്റുകൾ അവേശിഷിക്കാനും ഇത് കാരണമാവും.
ക്ലീനിംഗ് പൗഡറുകൾ അല്ലെങ്കിൽ ഡിറ്റർജന്റുകൾ
ബേക്കിംഗ് സോഡ അല്ലെങ്കിൽ ഡിറ്റർജന്റുകൾ പോലുള്ള ക്ലീനിംഗ് പൗഡറുകൾ ടിവി സ്‌ക്രീനുകൾ ക്ലീൻ ചെയ്യാൻ ഉപയോഗിക്കരുത്. ഇവയ്ക്ക് ടിവി സ്‌ക്രീനുകളുടെ സ്‌ക്രാച്ചിന് കാരണമാവും. ഇതിലൂടെ ടിവി ഡിസ്പ്ലേ പൂർണമായി നശിക്കാനും കാരണമാവും.
ALSO READ: സ്മാർട്ട് വാച്ച് വാങ്ങാൻ പോകുന്നുണ്ടോ ? 5000 രൂപയ്ക്ക് താഴെ മൂന്ന് കിടിലൻ വാച്ചുകൾ ഇതാ
സ്‌പ്രേ ബോട്ടിലുകൾ
ടിവി സ്‌ക്രീനിലേക്ക് നേരിട്ട് വെള്ളം പോലും സ്പ്രേ ചെയ്യുന്നത് സ്‌ക്രീനിനെ നശിപ്പിക്കും. സ്‌ക്രീനിൽ സ്‌പേ ചെയ്യുന്ന ദ്രാവകം സ്‌ക്രീനിന്റെ അരികുകളിലേക്ക് ഒലിച്ചിറങ്ങുകയും ഡിസ്പ്ലേയ്ക്കോ ഇലക്ട്രോണിക്സിനോ ആന്തരിക നാശമുണ്ടാക്കാനുള്ള സാധ്യതയും കൂടുതലാണ്.
പരുക്കൻ തുണികൾ
അടുക്കളയിലെ തുണിക്കഷണങ്ങൾ, പാത്രം തുടയ്ക്കുന്ന തുണികൾ എന്നിവ നമ്മൾ ടിവി സ്‌ക്രീനുകൾ തുടയ്ക്കാൻ എടുക്കാറുണ്ട്. എന്നാൽ പരുക്കനായ ഇത്തരം വസ്തുക്കൾ മൃദുവായി തോന്നിയാലും, അവയിൽ അവശിഷ്ടങ്ങൾ അടങ്ങിയിരിക്കാം ഇവ സക്രീനുകളിൽ വരകൾ വീഴ്ത്തിയേക്കാം.
ടി വി സ്ക്രീൻ തുടയ്ക്കുന്നതിൽ നിന്ന് ഈ വസ്തുക്കൾ ഒഴിവാക്കി പ്രത്യേക ലിക്വിഡും മെെക്രോ ഫെെബര്‍ ക്ലോത്തും ഉപയോഗിച്ച് ടിവി സ്ക്രീന്‍ തുടയ്ക്കുക .എന്നാൽ നമ്മുടെ ടിവികൾ കേടുപാടുകൾ കൂടാതെ ദീർഘകാലം ഉപയോഗിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here