തൃശൂര്‍ സ്വദേശിയായ 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

തൃശൂര്‍ സ്വദേശിയായ 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തൃശ്ശൂർ പാടൂർ സ്വദേശിയായ ഏഴാം ക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂൺ ഒന്നിന് പനിയെ തുടർന്ന് പാടൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു.

also read:കൊങ്കൺ റെയിൽ പാതയിൽ വെള്ളക്കെട്ട്; ട്രെയിൻ സർവീസുകളിൽ മാറ്റം, വഴിതിരിച്ചുവിടുന്നതിൽ കേരളത്തിൽ നിന്നുള്ള ട്രെയിനുകളും

മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പുതുച്ചേരിയിലെ ലാബിലേക്ക് കുട്ടിയുടെ സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ് സാമ്പിൾ അയച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ സാമ്പിളുകൾ ഇതേ ലാബിലേക്ക് അയച്ചു നൽകി നടത്തിയ പുന:പരിശോധനയിലും ഫലം പോസിറ്റീവായിരുന്നു.

അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി സുഖം പ്രാപിച്ചു വരികയാണ്.തീവ്രത കുറഞ്ഞ വകഭേദമാണ് കുട്ടിക്ക് പിടിപെട്ടത് എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര് അറിയിച്ചു.

also read:ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News