ഇരുട്ടു മുറിയിൽ പൂട്ടിയിട്ടു; സിഗരറ്റുകൊണ്ട് ശരീരം പൊള്ളിപ്പിച്ചു; സ്വകാര്യഭാഗങ്ങളില്‍ വരെ മുറിവുകൾ; 12 കാരിയോട് ചെയ്തത് കൊടും ക്രൂരത

മഹാരാഷ്ട്രയില്‍ വീട്ടിലെ സഹായിയായ 12 വയസ്സുകാരിയെ നാലുദിവസം ഇരുട്ടുനിറഞ്ഞ മുറിയിൽ പൂട്ടിയിടുകയും മര്‍ദിക്കുകയും സിഗരറ്റുകൊണ്ട് ശരീരം പൊള്ളിക്കുകയും ചെയ്തതായി പരാതി. നാഗ്പുരിലെ അഥര്‍വ നഗരി സൊസൈറ്റിയിലാണ് സംഭവം. ബെംഗളൂരു സ്വദേശിനിയായ പന്ത്രണ്ടുകാരിയെ വീട്ടുജോലികളില്‍ സഹായത്തിനായി നാഗ്പുരിലെത്തിച്ചതായിരുന്നു കുടുംബം. വീട്ടുകാർ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ഉടമകള്‍ കറണ്ട് ബില്ലടയ്ക്കാത്തതിനാൽ ഇലക്ട്രിസിറ്റി വിഭാഗക്കാര്‍ എത്തി വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു. ഇതോടെ ഇരുട്ടില്‍ തനിച്ചായ പെണ്‍കുട്ടി സഹായം തേടിക്കരയുന്നതും, ജനല്‍ വഴി പുറത്തുകടക്കാന്‍ ശ്രമിക്കുന്നതും അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവരെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയശേഷം ഭക്ഷണവും വെള്ളവും നല്‍കി. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

also read:രാത്രിയില്‍ കഴിക്കാം ഗ്രീന്‍ ആപ്പിള്‍ കൊണ്ടൊരു കിടിലന്‍ സാലഡ്

നാല് ദിവസം ബ്രെഡ് മാത്രം കഴിച്ചാണ് പെണ്‍കുട്ടി ഒറ്റയ്ക്ക് വീട്ടില്‍ അതിജീവിച്ചത്. കുട്ടിയെ തൊഴിലുടമകള്‍ അതിക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയതായി പൊലീസ് പറഞ്ഞു. സിഗരറ്റുപയോഗിച്ചും പാത്രം ചൂടാക്കിയും ദേഹമാസകലം പൊള്ളിച്ചു. സ്വകാര്യഭാഗങ്ങളില്‍ വരെ മുറിവുകളേല്‍പ്പിച്ചിട്ടുണ്ട്. ജോലിയില്‍ വീഴ്ചവരുത്തിയെന്നാരോപിച്ചാണ് വീട്ടുകാർ ക്രൂരപീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നതെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി.

also read:ഒഹിയോയില്‍ മദ്യം മോഷ്ടിച്ചെന്നാരോപിച്ച് ഗര്‍ഭിണിയെ വെടിവെച്ചുകൊന്നു; പൊലീസിനെതിരെ വ്യാപക വിമര്‍ശനം

മികച്ച വിദ്യാഭ്യാസവും പരിചരണവും നല്‍കാമെന്ന് രക്ഷിതാക്കളോട് വാഗ്ദാനം ചെയ്താണ് കുട്ടിയെ നാഗ്പുരിലേക്ക് കൊണ്ടുവന്നതെന്ന് പൊലീസ് പറയുന്നു. കുട്ടിയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശദമായ വൈദ്യപരിശോധനയ്ക്ക് കുട്ടിയെ വിധേയമാക്കും. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News