ബ്രസീലിൽ വാഹനാപകടം: ടൂറിസ്റ്റ് ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 25 പേർ മരിച്ചു

ബ്രസീലിൽ വൻ വാഹനാപകടം. വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ 25 പേർ മരിച്ചു. ബ്രസീലിന്റെ വടക്കുകിഴക്കൻ സംസ്ഥാനമായ ബഹിയയിൽ ഞായറാഴ്ച രാത്രി പ്രാദേശിക സമയം 10.30 ഓടെയാണ് അപകടമുണ്ടായത്.

Also read:ലോക്സഭാ സീറ്റ് വിഭജനം; ഇന്ത്യ മുന്നണിയിൽ ചർച്ചകൾ പുരോഗമിക്കുന്നു

ബഹിയയുടെ വടക്കൻ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രമായ ഗ്വാരാജുബ ബീച്ച് സന്ദർശിച്ച ശേഷം മിനിബസ് യാക്കോബിന നഗരത്തിലേക്ക് മടങ്ങുകയായിരുന്നെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ 6 ആറ് പേർക്ക് പരിക്കേറ്റു.

Also read:സെക്രട്ടേറിയറ്റിന് മുന്നിലെ അക്രമ സമരം; രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ

അപകടകാരണം വ്യക്തമല്ല. വാഹനങ്ങളിലൊന്ന് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാവാം അപകടമുണ്ടായതെന്ന് ഫെഡറൽ ഹൈവേ പൊലീസ് പറയുന്നു. സംഭവത്തിൽ ജേക്കബിന മേയർ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News