കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്ന് 24 വയസ്

കാര്‍ഗിലില്‍ പാകിസ്താനുമേല്‍ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ഇന്ന് 24 വയസ്. 1999 മെയ് രണ്ടിന് പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച സംഘര്‍ഷം യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. കാര്‍ഗിലിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സൈനീകര്‍ക്കൊപ്പം വിജയം ആഘോഷിക്കും.

Also Read: ചൈന വിദേശകാര്യമന്ത്രി ക്വിന്‍ ഗാങിനെ പുറത്താക്കി

രാജ്യത്തിന്റെ പോരാട്ട ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് കാര്‍ഗിലിലെ യുദ്ധ വിജയം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ദ്രാസിലെ കാര്‍ഗില്‍ യുദ്ധസ്മരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും. ദ്രാസിലെ യുദ്ധസ്മാരകത്തില്‍ നടക്കുന്ന അനുസ്മരണത്തില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബാംഗങ്ങളും ഭാഗമാകും. ദില്ലിയിലെ ദേശീയ യുദ്ധസ്മാരകത്തിലും പ്രത്യേക അനുസ്മരണ ചടങ്ങുകളുണ്ടാകും. കര നാവിക വ്യോമ സേനാധിപന്‍മാര്‍ കാര്‍ഗില്‍ യുദ്ധവിജയാഘോഷങ്ങളുടെ ഭാഗമാകും.

Also Read: ദില്ലിയിലെ ഉദ്യോഗസ്ഥ നിയമനത്തിലും സ്ഥലം മാറ്റത്തിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികാരം; ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

ദ്രാസിലെ യുദ്ധ സ്മാരകത്തില്‍ ഇന്നലെ വൈകിട്ട് സൈനീകര്‍ മെഴുകുതിരി കത്തിച്ച് വീര മൃത്യ വരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 1999 മെയ് രണ്ടുമുതല്‍ മുതല്‍ 72 ദിവസം നീണ്ട ആക്രമണത്തില്‍ ഇന്ത്യക്ക് 527 സൈനികരെയാണ് നഷ്ടമായത് . മലയാളിയായ ക്യാപ്റ്റന്‍ വിക്രം, ക്യാപ്റ്റന്‍ അജിത് കാലിയ, ലീഡര്‍ അഹൂജ തുടങ്ങിയവര്‍ കാര്‍ഗില്‍ യുദ്ധത്തില്‍ മാതൃരാജ്യത്തിനായി വീരമൃത്യു വരിച്ചു. നിയന്ത്രണ രേഖ ലംഘിച്ച് മുന്നേറിയ പാക് സൈന്യത്തിന് നേരെ ഇന്ത്യ ഓപ്പറേഷന്‍ വിജയ് ആരംഭിച്ചു. കര നാവിക വ്യോമ സേനകള്‍ ഒരുമിച്ച് അണിനിരന്ന യുദ്ധത്തിനൊടുവില്‍ ജൂലൈ 14ന് അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയ് ഇന്ത്യ വിജയിച്ചതായി അറിയിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം. 24 വര്‍ഷങ്ങള്‍ക്കിപ്പുറം വീര സൈനികരുടെ ഓര്‍മ പുതുക്കുകയാണ് രാജ്യം ഈ ദിവസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel