ത​​മി​​ഴ്നാ​​ട്ടി​​ലെ ക​​ള്ള​​ക്കു​​റി​​ച്ചി​​​​യിലെ വ്യാ​​ജമ​​ദ്യ ദുരന്തം; മരണം 29 ആയി

ത​​മി​​ഴ്നാ​​ട്ടി​​ലെ ക​​ള്ളാ​ക്കു​​റി​​ച്ചി ജി​​ല്ല​​യി​​ൽ വ്യാ​​ജമ​​ദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരില്‍ അഞ്ചുപേരുടെ നില ഗുരുതരം ആണ് . ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ​​​യാ​​​ണ് ക​​​രു​​​ണാ​​​പു​​​ര​​​ത്ത് ദി​​​വ​​​സ​​​വേ​​​ത​​​ന​​​ക്കാ​​​രാ​​​യ ഒ​​​രു ​​​സം​​​ഘം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ വ്യാ​​​ജ മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​രി​​​ൽ​​​നി​​​ന്ന് മ​​​ദ്യം വാ​​​ങ്ങി​​​യ​​​ത്.

also read: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം ശക്തമാകുന്നു; ജാഗ്രത നിർദേശം

മ​​​ദ്യം​​​ ക​​​ഴി​​​ച്ച​​​തി​​​നു​​​ശേ​​​ഷം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നും ത​​​ല​​​വേ​​​ദ​​​ന​​​യും ഛർ​​​ദി​​​യും ത​​​ല​​​ക​​​റ​​​ക്ക​​​വും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് ഓ​​​രോ​​​രു​​​ത്ത​​​രെ​​​യാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.സം​​ഭ​​വ​​ത്തി​​ൽ സി​​ബി-​​സി​​ഐ​​ഡി അ​​ന്വേ​​ഷ​​ണ​​ത്തി​​ന് മു​​ഖ്യ​​മ​​ന്ത്രി എം.​​കെ. സ്റ്റാ​​ലി​​ൻ ഉ​​ത്ത​​ര​​വി​​ട്ടു. ക​​ള്ളാ​​ക്കു​​റി​​ച്ചി ജി​​ല്ലാ ക​​ള​​ക്ട​​ർ ശ്രാ​​വ​​ൺ​​കു​​മാ​​ർ ജാ​​ട​​വ​​ത്തി​​നെ സ്ഥ​​ലം മാ​​റ്റി. ജി​​ല്ലാ പോ​​ലീ​​സ് സൂ​​പ്ര​​ണ്ട് സ​​മ​​യ് സിം​​ഗ് മീ​​ണ​​യെയും സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു.

also read:മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News