ഖനിയില്‍ തീപിടിത്തം; 21 പേര്‍ക്ക് ദാരുണാന്ത്യം, 14 തൊഴിലാളികളുടെ മൃതദേഹത്തിനായുള്ള തെരച്ചില്‍ തുടരുന്നു

ഖനിയിലുണ്ടായ തീപിടിത്തത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 14 ഖനിത്തൊഴിലാളികളുടെ മൃതദേഹത്തിനായുള്ള തെരച്ചില്‍ തുടരുകയാണ്. കസാക്കിസ്ഥാനിലെ ആഗോള സ്റ്റീല്‍ ഭീമനായ ആര്‍സെലര്‍ മിത്തലിന്റെ ഖനി ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. 40 രക്ഷാപ്രവര്‍ത്തകരെ സ്ഥലത്തേക്ക് അയച്ചതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Also Read : എബിവിപി നേതാവിനെ കണ്ടിട്ട് ക്ലാസില്‍ പോയാല്‍ മതിയെന്ന നിര്‍ദേശം അവഗണിച്ചു, വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം

ഗവണ്‍മെന്റിന്റെ എമര്‍ജന്‍സി റെസ്പോണ്‍സ് മിനിസ്റ്റര്‍ സിറിം ഷരിപ്ഖാനോവ് ഉടന്‍ തന്നെ സ്ഥലത്ത് എത്തുമെന്നാണ് വിവരം. അപകട കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതോടെ കമ്പനിയുമായുള്ള നിക്ഷേപ സഹകരണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

Also Read : നീരാളിയുടെ കൈകള്‍ അന്നനാളത്തില്‍ കുടുങ്ങി; 82കാരന് ദാരുണാന്ത്യം

കസാക്കിസ്ഥാനിലെ ആര്‍സെലര്‍ മിത്തല്‍ ഖനി ഫാക്ടറിയില്‍ ഓഗസ്റ്റില്‍ ഇതേ മേഖലയിലെ ഖനിയിലുണ്ടായ അപകടത്തില്‍ അഞ്ച് ഖനിത്തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. പാരിസ്ഥിതിക ചട്ടങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും രാജ്യത്തിന്റെ തന്നെ സുരക്ഷയെ ബാധിക്കുന്നുവെന്നും സര്‍ക്കാര്‍ അധികൃതര്‍ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News