ട്വന്‍റി-ട്വന്‍റി ലോകകപ്പ്; സൂപ്പർ 8 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ട്വന്‍റി-ട്വന്‍റി ലോകകപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ -8 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അമേരിക്കയെ നേരിടും. അട്ടിമറി വീരന്‍മാരായ അമേരിക്കയും അട്ടിമറി വീരന്‍മാരെ നേരിടാന്‍ വിദഗ്ധരായ ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോള്‍ കളി കസറുമെന്നുറപ്പ്. ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്കാണ് മത്സരം.

Also read:തൃശൂരിൽ പന്നിപ്പടക്കം കടിച്ച് നായ ചത്തു

ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും അമേരിക്കയും, ഗ്രൂപ്പ് ബി യില്‍ നിന്ന് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും, ഗ്രൂപ്പ് സിയില്‍ നിന്നെത്തിയത് അഫ്ഗാനിസ്ഥാനും, വെസ്റ്റ് ഇന്‍ഡീസും ഗ്രൂപ്പ് ഡിയില്‍ നിന്ന് ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും അവസാന എട്ടിലെത്തി. ന്യൂസിലന്‍ഡും പാകിസ്ഥാനും ശ്രീലങ്കയുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ പ്രമുഖര്‍. ജൂണ്‍ 27നാണ് സെമിഫൈനല്‍ മത്സരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News