പ്രമുഖർക്ക് നീല ടിക്ക് തിരിച്ചു നൽകാൻ ട്വിറ്റർ

പത്തു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ട്വിറ്റർ അക്കൗണ്ടുകൾക്ക് നൽകുന്ന വെരിഫിക്കേഷൻ അടയാളമായ ലെഗസി വെരിഫിക്കേഷന്‍ ട്വിറ്റർ പുനഃസ്ഥാപിക്കുന്നു.ഇലോൺ മസ്‌ക് ട്വിറ്റർ തലപ്പത്ത് വന്നതിനുശേഷമാണ് ലെഗസി വെരിഫിക്കേഷന് വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത നിരക്കിൽ പണം ഈടാക്കാൻ തീരുമാനിച്ചത്. ഇതിനാണ് ഇപ്പോൾ കമ്പനി മാറ്റം വരുത്തിയിരിക്കുന്നത്.

ഏപ്രിൽ 20ന് നീല ടിക് നീക്കിയിരുന്ന നിരവധി പ്രമുഖർക്ക് ഇതിനോടകം അടയാളം തിരികെ ലഭിച്ചു. എന്നാൽ ഇനിയും ലഭിക്കാത്തവരുമുണ്ട് എന്നും റിപ്പാർട്ടുകളുണ്ട്.എന്നാൽ മാന്വൽ ആയാണ് ലെഗസി വെരിഫിക്കേഷൻ പുനഃസ്ഥാപിക്കുന്നത്. അതിനാൽ വെരിഫിക്കേഷൻ പൂർത്തിയാവാൻ ദിവസങ്ങളെടുക്കുമെന്നുമാണ് ഇതിന് കാരണമായി ട്വിറ്റർ ചൂണ്ടിക്കാട്ടുന്നത്.

പ്രമുഖരുടെ പേരിലെ വ്യാജ അക്കൗണ്ടുകൾ തടയാനാണ് സൗജന്യമായി വെരിഫിക്കേഷൻ സൗകര്യമൊരുക്കിയിരുന്നത്. പണം നല്‍കി സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്ന ആര്‍ക്കും വെരിഫിക്കേഷന്‍ ബാഡ്ജും അധിക ഫീച്ചറുകളും നൽകുമെന്നതായിരുന്നു മസ്കിന്റെ നയം. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News