ഉപയോക്താക്കളെ ഞെട്ടിക്കാന്‍ ട്വിറ്റര്‍; പുതിയ കിടിലന്‍ ഫീച്ചര്‍ ഉടന്‍

ട്വിറ്ററിൽ ഫോൺ വിളിക്കാനുള്ള ഫീച്ചർ ഉൾപ്പെടുത്താൻ ഇലോൺ മസ്ക്. വീഡിയോ കോളിങ്ങും പേർസണൽ മെസേജിംഗും അടക്കം ട്വിറ്ററിൻ്റെ ഭാഗമാകും. എതിരാളികളായ മെറ്റയെ തോൽപ്പിക്കാനാണ് മസ്‌കിൻ്റെ പുറപ്പാട് എന്നാണ് സൂചന.

എൻക്രിപ്റ്റഡ് മെസേജിങ്, വീഡിയോ കോളിംഗ് അടക്കം വാട്സ്ആപ്പിൻ്റെ ഗുണങ്ങളും, നീണ്ട ട്വീറ്റുകളും ഉപയോഗിക്കാനുള്ള എളുപ്പവും അടക്കം ഫെയ്സ്ബുക്കിൻ്റെയും ഇൻസ്റ്റാഗ്രാമിൻ്റെയും ഗുണങ്ങളും ഒത്തിണങ്ങിയ ട്വിറ്റർ 2.0 ആണ് മസ്കിൻ്റെ ടെക് അടുക്കളയിൽ ഒരുങ്ങുന്നത്.

ടെക് ലോകത്ത് മസ്കിൻ്റെയും ട്വിട്ടറിൻ്റെയും പ്രധാന എതിരാളികളിലൊന്നായ മെറ്റായെ പൂട്ടാനാണ് മസ്കിൻ്റെ തയ്യാറെടുപ്പ്. ഡയറക്ട് മെസേജിങ്, പെയ്മെൻ്റ് ഓപ്ഷൻ അടക്കമുള്ള ട്വിറ്റർ എവരിതിങ് ലക്ഷ്യപ്രഖ്യാപനം കഴിഞ്ഞ വർഷം മസ്ക് നടത്തിയിരുന്നു. ഇതിൻ്റെ ആദ്യഘട്ടമാകും ദിവസങ്ങൾക്കുള്ളിൽ പുറത്തെത്തുക എന്നാണ് സൂചന.

പുതുതായി ട്വിട്ടറിൽ എത്തുന്നത് വോയ്സ്, വീഡിയോ ചാറ്റ് ഫീച്ചറുകളാണ്. ഫോൺ നമ്പർ ഇല്ലാതെ തന്നെ ലോകത്തിലെ ഇത് മൂലയിലുള്ള ആളുമായും വീഡിയോ വഴി സംസാരിക്കാൻ കഴിയുമെന്നതാണ് ഇലോൺ മസ്ക് ചൂണ്ടിക്കാട്ടുന്ന സവിശേഷതകൾ. ഈ ബുധനാഴ്ച മുതൽ എൻക്രിപ്റ്റഡ് മെസേജിങ് സംവിധാനം ട്വിറ്ററിൽ ലഭ്യമായി തുടങ്ങിയേക്കും.

എന്നാൽ ട്വിറ്ററിൽ വരുന്ന കോൾ ഫീച്ചർ എൻക്രിപ്റ്റഡ് ആണോ എന്ന കാര്യത്തിൽ തീർച്ചയില്ല. വർഷങ്ങളായി ഉപയോഗമില്ലാതെ കിടക്കുന്ന ഹാൻഡിലുകൾ ഒഴിവാക്കുന്ന ട്വിറ്റർ പദ്ധതിയും ഈ ആഴ്ച്ചയിൽ തന്നെ തുടങ്ങാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here