കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് വേട്ട; ഇതര സംസ്ഥാനക്കാര്‍ പിടിയില്‍

കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് വേട്ടയില്‍ ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ബംഗാള്‍ സ്വദേശി സൊഹൈല്‍, കൂട്ടാളി അഹേന്താ മണ്ഡല്‍ എന്നിവരാണ് പിടിയിലായത്. ആലുവയില്‍ നിന്നാണ് രണ്ടുപേരെയും പിടികൂടിയത്.

കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വില്‍പനയില്‍ ഒരു ബണ്ടിലിന് ആറായിരം രൂപ തനിക്ക് കമ്മീഷന്‍ ലഭിച്ചിരുന്നതായി കെ എസ് യു യൂണിറ്റ് സെക്രട്ടറി ഷാലിക്ക് കഴിഞ്ഞ ദിവസം പൊലീസിനോട് പറഞ്ഞിരുന്നു. പൊലീസിന് നല്‍കിയ മൊഴിയിലാണ് ഷാലിക്ക് ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് കഞ്ചാവ് കൈമാറിയ ആളെ സംബന്ധിച്ച് ഷാലിക്ക് തുടര്‍ച്ചയായി മൊഴിമാറ്റുന്നത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്.

Also Read : മെത്തഫിറ്റെമിനും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

900 ഗ്രാം തൂക്കം വരുന്ന ഒരു ബണ്ടില്‍ കഞ്ചാവ് തനിക്ക് ലഭിക്കുന്നത് പതിനെണ്ണായിരം രൂപക്കാണ് എന്നാണ് കെ എസ് യു യൂണിറ്റ് സെക്രട്ടറി ഷാലിക്ക് പോലീസിനോട് പറഞ്ഞത്. ഹോസ്റ്റലില്‍ എത്തിച്ച് നല്‍കുമ്പോള്‍ ഇരുപത്തിനാലായിരം രൂപ ലഭിക്കും. 6000 രൂപയാണ് തന്റെ കമീഷന്‍. താനും കെ എസ് യു പ്രവര്‍ത്തകനായ ആഷിഖും ചേര്‍ന്ന് ഈ തുക വിതിച്ചെടുക്കും. മറ്റ് കാമ്പസ്സുകളിലേക്കുള്ള കഞ്ചാവും കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ എത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കിയിരുന്നു. റെയ്ഡിനിടെ അറസ്റ്റിലായ ആകാശ് ആയിരുന്നു ഇതിന് സഹായിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News