
കാസര്‍ഗോഡ് വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന നിരോധിത ലഹരിവസ്തുക്കള്‍ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ പിടിയിലായത്. കുഡ്ലു ഷിറിബാഗിലു സ്വദേശി കമറുദ്ധീന്‍, സൗത്ത് തൃക്കരിപ്പൂര്‍ മീലിയാട്ട് സ്വദേശി മുഹമ്മദ് ഷഫീര്‍ സി കെ എന്നിവരാണ് പിടിയിലായത്.
19,185 പാക്കറ്റ് ലഹരി വസ്തുക്കളാണ് ഇവരില്‍ നിന്നും പിടികൂടിയത്. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭരത് റെഡ്ഡി ഐപിഎസ്സിന്റെ നിര്‍ദ്ദേശപ്രകാരം കാസര്‍ഗോഡ് ഡിവൈഎസ്പി സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
അതേസമയം കഴിഞ്ഞ ദിവസം ഒറ്റപ്പാലത്ത് 8.96 ഗ്രാം മെത്താഫിറ്റമിനും,340 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായിരുന്നു. കുലുക്കല്ലൂർ ചുണ്ടമ്പറ്റ മടയിൽ വീട്ടിൽ 37 കാരനായ മുഹമ്മദലിയാണ് അറസ്റ്റിൽ ആയത്.
യുവാവിന്റെ അരയിൽ ഒളിപ്പിച്ച നിലയിൽ 8.96 ഗ്രാം മെത്താഫിറ്റാമിനും ജീപ്പിൻറെ മുൻഭാഗത്ത് സീറ്റിനടയിൽ ഒളിപ്പിച്ച നിലയിൽ 340 ഗ്രാം കഞ്ചാവും പിടികൂടി. ആഡംബര ജീപ്പിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ പോലീസിന്റെ ഡാൻസാഫ് സ്ക്വാഡാണ് പിടികൂടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

