ചാലക്കുടിയില്‍ മോട്ടോര്‍ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍

തൃശൂര്‍ ചാലക്കുടിയില്‍ മോട്ടോര്‍ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ രണ്ട് പ്രതികള്‍ പിടിയിലായി. തിരുവനന്തപുരം കണിയാപുരം ഗിരിജ ഭവനില്‍ രഞ്ജിത്(32), കോട്ടയം മണിമല ഇടയക്കുളത്ത് വീട്ടില്‍ വിനോദ്(24) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചാലക്കുടി പൊലീസ് തെളിവെടുപ്പ് നടത്തി.

ALSO READ:കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി നല്‍കും: മന്ത്രി കെ ബി ഗണേഷ് കുമാര്‍

മാസങ്ങള്‍ക്ക് മുമ്പ് ശാസ്താംകുന്ന് ക്ഷേത്രത്തിന് സമീപം ബിന്ദു എന്ന വീട്ടമ്മയുടെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പ്രതികള്‍ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് ബൈക്കില്‍ കടന്നുകളയുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മറ്റൊരു കേസില്‍ അറസ്റ്റിലായ പ്രതികളെ ചാലക്കുടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയാണ് കടയില്‍ തെളിവെടുപ്പിനെത്തിച്ചത്.

ALSO READ:സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷയും മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News