എയർ ഇന്ത്യ വിമാനങ്ങൾ തിരിച്ചിറക്കുന്നു

air-india-rate

എയർ ഇന്ത്യ വിമാനങ്ങൾ തിരിച്ചിറക്കുന്നു. മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനവും, ദില്ലിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്ന വിമാനങ്ങളുമാണ് തിരിച്ച് വിളിക്കുന്നത്. ടേക്ക് ഓഫിനെ ശേഷം മൂന്ന് മണിക്കൂർ കഴിഞ്ഞാണ് വിമാനം തിരിച്ച് വിളിക്കുന്നത്. ഇസ്രേയൽ ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനങ്ങൾ തിരിച്ചിരിക്കുന്നത്. ഇത് കൂടാതെ പത്ത് ഇന്ത്യൻ വിമാനങ്ങൾ വഴിതിരിച്ച് വിട്ടിട്ടുണ്ടെന്നാണ് വിവരം.

Also read: ഇറാന്റെ ആണവ – സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം; ടെഹ്‌റാനിൽ സ്‌ഫോടനങ്ങൾ

യാത്ര തിരിച്ച് മൂന്ന് മണിക്കൂറിന് ശേഷമാണ് വിമാനം തിരിച്ച് ഇറക്കാൻ തീരുമാനിക്കുന്നത്. മുംബൈയിൽ നിന്ന് പുലർച്ചെ പുറപ്പെട്ട എഐസി 219 എന്ന വിമാനമാണ് തിരിച്ചിറക്കുന്നത്. ഫ്ലൈറ്റ് റഡാറിലെ വിവരങ്ങൾ പ്രകാരം വിമാനം തിരിച്ച് പറക്കുന്നതായി സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. പുല‍‌ർച്ചെ 5.39 നാണ് എയ‍ർ ഇന്ത്യയുടെ വിമാനം മുംബൈയിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നിന്നും ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം ഇടിച്ചിറങ്ങിയിരുന്നു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 പേർ അടക്കം 265 പേർ മരിച്ചതായാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News