കൗതുകമായി മുംബൈയിലെ കുഞ്ഞൻ അപ്പാര്‍ട്ട്‌മെന്റ്; വില 2.5 കോടി

ഇന്ത്യയുടെ തിരക്കേറിയനഗരങ്ങളിൽ ഒന്നാണ് മുംബൈ. ഇവിടെ സ്വന്തമായി വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടാണ്. തുക ഉണ്ടെങ്കില്‍ തന്നെ വീട് ചിലപ്പോള്‍ ലഭിച്ചെന്നും വരില്ല. എന്നാൽ സുമിത്ത് എന്ന കണ്ടന്റ് ക്രിയേറ്റർ സോഷ്യൽ മീഡിയയിൽ ഇട്ട മുംബൈയിലെ ഒരു ഹോം ടൂർ വീഡിയോ ആണ് ഇപ്പോൾ പ്രചാരം നേടിയിരിക്കുന്നത്.

also read :മുസ്ലീം വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ച സംഭവം; യുപി പൊലീസിന് നോട്ടീസയച്ച് സുപ്രീംകോടതി.

ഇടുങ്ങിയ പടികള്‍ കയറിപ്പോകുന്ന സുമിത്തിനെയാണ് ആദ്യം വീഡിയോയില്‍ കാണാന്‍ കഴിയുക.”മുംബൈയുടെ തെക്കന്‍ മേഖലയാണ്, വിട്ടുവീഴ്ച ചെയ്‌തേ മതിയാകൂ”, എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. മുംബൈയുടെ തെക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ അപ്പാര്‍ട്ട്‌മെന്റ് നന്നേ ചെറുതാണ്. രണ്ടു നിലകളാണ് അപ്പാര്‍ട്ട്‌മെന്റിനുളളത്. ഓപ്പണ്‍ ടെറസ്, ചെറിയ അടുക്കള, കുളിമുറി എന്നിവയെല്ലാമുണ്ട്. എ.സി സൗകര്യവും അപ്പാര്‍ട്ട്‌മെന്റിലുണ്ടെന്ന് വീഡിയോയില്‍ പറയുന്നു. ആഡംബര വസതികള്‍ ധാരാളമുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റിന് 2.5 കോടി രൂപയാണ് വില കണക്കാക്കപ്പെടുന്നത്. ടെറസ്സ് എത്തുമ്പോഴേക്കും ശ്വാസംമുട്ടി ഒരു പരുവമാകും. ഓക്‌സിജന്‍ സിലണ്ടര്‍ എവിടെ?എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് കിട്ടിയിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

also read :സനാതന ധർമ പരാമർശത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; തക്കതായ മറുപടി നൽകണം

View this post on Instagram

A post shared by SUMIT PALVE (@me_palve)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News