കോട്ടയം കറുകച്ചാലിൽ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ

KARUKACHAL

കോട്ടയം കറുകച്ചാലിൽ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. കാഞ്ഞിരപ്പള്ളിയിലെ ഓട്ടോ ഡ്രൈവർമാരായ അൻഷാദ്, ഇജാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ്  കൂത്രപ്പള്ളി സ്വദേശി നീതുവിനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്.

കാഞ്ഞിരപ്പള്ളിയിലെ ഓട്ടോഡ്രൈവർ മേലേറ്റ്തകിടി അമ്പഴത്തിനാൽവീട്ടിൽ അൻഷാദ് (37), ഇയാളുടെ ഒപ്പം കാറിലുണ്ടായിരുന്നു ചാവിടിയിൽ വീട്ടിൽ ഇജാസ് (35) എന്നിവരാണ് അറസ്റ്റിലായത്. വെട്ടിക്കാവുങ്കൽ-പൂവൻപാറപ്പടിയിൽവെച്ചാണ് കൂത്രപ്പള്ളി പുതുപ്പറമ്പിൽ വീട്ടിൽ നീതുവിനെ അൻഷാദ് കാറിടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് കാറുമായി ഇവർ മല്ലപ്പള്ളി റോഡിലൂടെ രക്ഷപ്പെടുകയായിരുന്നു.

ALSO READ: മാരക ലഹരിമരുന്നുകളുമായി പന്തളത്ത് യുവാവ് പിടിയിൽ

റോഡരികിൽ കിടന്ന നീതുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആദ്യം അപകട മരണമാണെന്നാണ് പോലീസും നാട്ടുകാരും സംശയിച്ചിരുന്നത്. എന്നാൽ ഇടിച്ച വാഹനം കണ്ടെത്താനായി പോലീസ് നടത്തിയ തിരച്ചിലിലാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. സംഭവ സ്ഥലത്തിന് സമീപം വെള്ളനിറത്തിലുള്ള ഇന്നോവ കാർ തിരിക്കുന്നത് പ്രദേശവാസി കണ്ടിരുന്നു. ഇയാളുടെ മൊഴിയും സംശയത്തിന് ഇടയാക്കി. നീതുവിന്റെ മൃതദേഹം ബുധനാഴ്ച കൂത്രപ്പള്ളിയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News