
ശാസ്താംകോട്ടയിൽ 5.6 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. കൊട്ടാരക്കര, ശാസ്താംകോട്ട ഡാൻസഫ് ടീമുകളുടേയും ശാസ്താംകോട്ട പോലീസിന്റെയും സംയുകത പരിശോധനയിൽ കേരളത്തിന് പുറത്തു നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്തി കൊണ്ട് വന്ന രണ്ട് പേർ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ച് അറസ്റ്റിലായി.
കൊല്ലം ജില്ലയിൽ ചെമ്മക്കാട് രേവതി ഭവനിൽ അഭിലാഷ് ഗോപി, കൊല്ലം ജില്ലയിൽ കിളികൊല്ലൂർ കല്ലുംതാഴം അനീസ് മൻസിലിൽ 25 വയസുള്ള ഇജാസ് എന്ന് വിളിക്കുന്ന അനീസ് എന്നിവരാണ് പിടിയിലായത്.
English summary : Two arrested with 5.6 kg of ganja in Sasthamkotta.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

