കോഴിക്കോട് ലൈസൻസില്ലാത്ത തോക്കുമായി രണ്ടു പേർ പിടിയിൽ

കോഴിക്കോട് കക്കാടംപൊയിൽ വെണ്ടേക്കും പൊയിലിൽ നായാട്ടിനിടെ ലൈസൻസില്ലാത്ത തോക്കുമായി രണ്ടു പേർ അരീക്കോട് കൊടുമ്പുഴ വനം വകുപ്പ് സംഘത്തിൻ്റെ പിടിയിലായി. വെണ്ടേക്കുംപൊയിലെ ആനയിറങ്ങുന്ന ഭാഗങ്ങളില്‍ വെടിയൊച്ച കേട്ട് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

Also read: യുഡിഎഫിന്റെ പൂജ്യങ്ങളില്‍ നിന്ന് കേരളത്തിന്റെ ആരോഗ്യമേഖലയെ എല്‍ഡിഎഫ് മികച്ചതാക്കി; മനസിലാക്കാന്‍ ഒരു കമ്മീഷന്‍ വച്ച് പഠിക്കുന്നത് നല്ലത്; മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം കൊളത്തൂർ സ്വദേശി മുഹമ്മദാലി, ഹംസ എന്നിവരെയാണ് കൊടുമ്പുഴ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. വേട്ടയാടാന്‍ ഉപയോഗിച്ച തോക്കും, തിരകളും, കുറ്റ കൃത്യത്തിന് ഉപയോഗിച്ച മറ്റ് ആയുധങ്ങളും അടക്കമാണ് പിടിയിലായത്. പിടികൂടിയ പ്രതികളെ കൂടാതെ, പ്രദേശ വാസികളടക്കം ആറുപേർ കൂടിയുണ്ടെന്ന്, പിടിയിലായവർ മൊഴി നൽകിയിട്ടുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Also read:ജൂലൈ 1 മുതല്‍ നടക്കുന്ന ഫയല്‍ അദാലത്തിനാവശ്യമായ വകുപ്പുതല ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി

Two people were caught with an unlicensed gun while hunting in the Vendekam Poil area of ​​Kakkadampoyil in Kozhikode by the Areekode Kodumpuzha Forest Department team. The two were arrested during a search operation conducted after hearing gunshots in the areas where elephants roam in Vendekam Poil.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News