കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; 300 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

kozhikode mdma

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. കോഴിക്കോട് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 300 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് പൊക്കുന്ന് സ്വദേശികളായ നവാസ്, ഇംതിയാസ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘവും ഫറോക്ക് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

വാഹനപരിശ്രാധനക്കിടെ കൊണ്ടോട്ടിഭാഗത്ത് നിന്ന് വന്ന വാഹനം പൊലിസിനെ വെട്ടിച്ച് കടന്നുകളയുന്നതിനിടെ മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവർ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലിസ് പിടികൂടുകയും ചെയ്തു.

ALSO READ: ‘കുഞ്ഞിനെ അവര്‍ ലാളിക്കുന്നത് ഇഷ്ടമല്ലായിരുന്നു’; കല്യാണിയുടെ കൊലപാതകം ഭർതൃവീട്ടുകാർ ദുഖിക്കുന്നത് കാണാനായിരുന്നുവെന്ന് സന്ധ്യ

സംശയത്തെ തുടർന്ന് പൊലിസ് നടത്തിയ പരിശോധനയിലാണ് കാറിൻ്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്ന് വിൽപനക്കായി കൊണ്ടുവന്നതാണ് എംഡിഎംഎ എന്നതാണ് പൊലിസ് പറയുന്നത്. ഫറുഖ് പൊലിസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.

ENGLISH NEWS SUMMARY: Huge drug bust in Kozhikode. Another huge drug bust in Kozhikode. Youths arrested with 300 grams of MDMA. Navas and Imthiyas, natives of Pokkunnu, Kozhikode, were arrested.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News