
മലപ്പുറം പൂക്കോട്ടൂരിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. സഹോദരങ്ങളുടെ മക്കളായ ഏഴും നാലും വയസുള്ള വിദ്യാർത്ഥികളാണ് മരിച്ചത്. കീഴ്ശേരി കുറവപുറത്ത് മുഹമ്മദ് അബ്ദുൾ ജലീൽ മകൻ മുഹമ്മദ് ഫൗസാൻ (4) പൂക്കോട്ടൂർ ചേർത്തൊടിയിൽ അഫ്സൽ അലി മകൻ ആദിൽ (7) എന്നിവരാണ് മരിച്ചത്.
പിലാക്കലിലുള്ള വീട്ടിൽ അവധി ആഘോഷത്തിന് എത്തിയതായിരുന്നു ഇരുവരും. ഉച്ചയോടെ കളിക്കുന്നതിന് ഇടയിൽ ഇരുവരും അബദ്ധത്തിൽ തോട്ടിൽ വീഴുകയായിരുന്നു. കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു.
ALSO READ; കവി പി. സലിം രാജിന്റെ മാതാവ് പി.കെ. കമല ടീച്ചര്‍ നിര്യാതയായി
മലപ്പുറത്ത് ചൊവ്വാഴ്ച പെയ്ത മഴയിൽ തോട്ടിലെ നീരൊഴുക്ക് വൻ തോതിൽ വർദ്ധിച്ചിരുന്നു. കുട്ടികൾ കളിക്കുന്നതിനിടെ തോട്ടിൽ വീണതാവാമെന്ന് ആണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുകൾക്ക് വിട്ടുനൽകും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

