ഒക്ടോബര്‍ ഒന്ന്, രണ്ട്: സംസ്ഥാനത്ത് ബെവ്കോ ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ല

ഒന്നാം തീയതിയും ഗാന്ധിജയന്തിയും അടുപ്പിച്ചെത്തിയതോടെ സംസ്ഥാനത്ത് രണ്ട് ദിവസം തുടരെ ബെവ്കോ ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ല. കഴിഞ്ഞമാസവും സംസ്ഥാനത്ത് അടുപ്പിച്ച് രണ്ട് ദിവസം ഡ്രൈ ഡേ ഉണ്ടായിരുന്നു. നാലാം ഓണ ദിനമായ ഓഗസ്റ്റ് 31 ന് ചതയം ശ്രീനാരായണ ഗുരു ജയന്തി ആയതിനാലും ഒന്നാം തിയതി ആയതിനാലുമായിരുന്നു കഴിഞ്ഞ മാസവും അടുപ്പിച്ച് രണ്ട് ദിവസം ഡ്രൈ ഡേ വന്നത്.

സാധാരണ 9 മണി വരെ പ്രവര്‍ത്തുന്ന ഔട്ട്ലെറ്റുകള്‍ കണക്കെടുപ്പ് നടക്കുന്നതിനാല്‍  സെപ്തംബര്‍ 30ന് വൈകിട്ട് 7 മണി വരെ മാത്രമെ പ്രവര്‍ത്തിച്ചുള്ളു.

ALSO READ: അറുപത് പവന്‍ സ്വര്‍ണം ബാങ്ക് ലോക്കറില്‍ നിന്ന് കാണാതായെന്ന പരാതി; ബന്ധുവീട്ടില്‍ മറന്നുവെച്ചതെന്ന് ഉടമ: കേസ് വ‍ഴിത്തിരിവില്‍

അതേസമയം  ഇത്തവണത്തെ ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോർഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഓണത്തോടനുബന്ധിച്ച പത്ത് ദിവസത്തെ കണക്ക് ഇക്കുറി സർവകാല റെക്കോർഡാണ് കുറിച്ചത്. ഓഗസ്റ്റ് 21 മുതൽ 30 വരെയുള്ള കാലയളവില്‍ 759 കോടിയുടെ മദ്യമാണ് ബെവ്കോ വിറ്റത്.  ഉത്രാട ദിനത്തിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന. 6 ലക്ഷം പേര്‍ ഉത്രാട ദിവസം ബെവ്ക്കോ ഔട്ട് ലെറ്റിലെത്തി. ഉത്രാട ദിവസത്തെ മാത്രം വിൽപ്പന 121 കോടിയാണ്.

ALSO READ: ബാസിത്തും ഹരിദാസും സെക്രട്ടേറിയേറ്റിലെത്തിയ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്, അഖില്‍ മാത്യുവിന് എതിരായ ആരോപണം പൊളിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here