ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

വയനാട് കമ്പളക്കാട് പച്ചിലക്കാടില്‍ ടോറസ് ലോറിയും, ഇന്നോവ കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ 2 പേര്‍ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രിന്‍, മുനവര്‍ എന്നിവരാണ് മരിച്ചത്. രാവിലെ 10 30 ഓടെയാണ് സംഭവം.

കോഴിക്കോട് ഭാഗത്തുനിന്നും മാനന്തവാടി ഭാഗത്തേക്ക് മണല്‍ കയറ്റി വന്ന ടോറസ് ലോറി ഇന്നോവ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലാണുള്ളത്. ഗുരുതരമായി പരുക്കുപറ്റിയ കാറിലെ സഹയാത്രികനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here