കോഴിക്കോട് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

കോഴിക്കോട് എലത്തൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കോരപ്പുഴ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. വെസ്റ്റ് ഹില്‍ ചുങ്കം പണിക്കര്‍ തൊടി അതുല്‍, മകന്‍ അന്‍വി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. അതുലിന്റ ഭാര്യയടക്കം ആറ് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. കെ. മുരളീധരന്‍ എം.പിയുടെ ഡ്രൈവറാണ് അതുല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News