കാട്ടാക്കടയിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു

കാട്ടാക്കടയിൽ രണ്ട് ഡിവൈ എഫ് ഐ പ്രവർത്തകർക്ക് കുത്തേറ്റു. വീരണകാവ് മേഖലകമ്മിറ്റി അംഗം സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.പരിക്കേറ്റവരെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: ‘ലിജോയല്ല അങ്കമാലി ഡയറീസിന്റെ ആദ്യത്തെ സംവിധായകൻ’, അദ്ദേഹത്തെ വിളിച്ച് ഞാൻ പറഞ്ഞു നിങ്ങള്‍ ഒരിക്കലും സംവിധാനം ചെയ്യരുതെന്ന്: ധ്യാൻ

കാട്ടാക്കട മുതിയവിള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ചാണ് അക്രമം നടന്നത്. മദ്യലഹരിയിൽ ആയിരുന്നവർ ആണ് ആക്രമിച്ചത്. സാമൂഹിക വിരുദ്ധ പ്രവർത്തികളിൽ ഏർപ്പെട്ട അക്രമിസംഘത്തെ ഡി വൈ എഫ് ഐ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിലാണ് കുത്തേറ്റത്

ALSO READ: ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയാം; യാത്രക്കാർക്കായി പുതിയ സംവിധാനവുമായി എയര്‍ഇന്ത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here