ഇതാണ് റിയല്‍ കപ്പിള്‍ ഗോള്‍സ്; ബോക്സ് ഓഫീസില്‍ തൂഫാനായി ഫഹദും നസ്രിയയും

ഫഹദ് ഫാസിലിനും നസ്രിയയ്ക്കും 2024 വിജയങ്ങളുടെ വര്‍ഷമാണ്. ഈ വര്‍ഷത്തെ രണ്ടാമത്തെ 100 കോടി ചിത്രമായ പ്രേമലുവും നാലാമത്തെ 100 കോടി ചിത്രമായ ആവേശവും താരദമ്പതികള്‍ക്ക് വിജയം സമ്മാനിച്ച ചിത്രങ്ങളാണ്.

ഫഹദ് ഫാസിലും നസ്രിയയും നിര്‍മാതാക്കള്‍ എന്ന നിലയില്‍ ഓരോ സിനിമകളാണ് 100 കോടി ക്ലബ്ബില്‍ എത്തിച്ചത്. ഈ വര്‍ഷത്തെ രണ്ടാമത്തെ 100 കോടി ചിത്രമായ പ്രേമലുവിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ ഫഹദായിരുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടൈന്മെന്റ്സ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നീ ബാനറില്‍ ഒരുങ്ങിയ ആവേശത്തിന്റെ നിര്‍മാണ പങ്കാളിയാണ് നസ്രിയ.

Also Read : “രണ്ട് സിനിമകളിൽ എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു; ജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഞാന്‍ ആ സിനിമയുടെ പ്രൊമോഷനിറങ്ങിയത്”; ധ്യാന്‍ ശ്രീനിവാസന്‍

ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍, ഫഹദ് എന്നിവരുടെ ഭാവനാ സ്റ്റുഡിയോസിന്റെ അമരക്കാര്‍. കേരളത്തിന് പുറമെ ആന്ധ്രയിലും പ്രേമലു വന്‍ വിജയമായിരുന്നു. സിനിമയുടെ തെലുങ്ക് ഡബ്ബിന്റെ റൈറ്റ്സ് വാങ്ങിയത് എസ്.എസ് രാജമൗലിയുടെ മകന്‍ കാര്‍ത്തികേയ ആയിരുന്നു.

കോമഡിയും, മാസും, ഇമോഷന്‍സും എല്ലാം ചേര്‍ന്ന പെര്‍ഫക്ട് എന്റര്‍ടൈനറായിരുന്ന ആവേശം റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും തിയേറ്ററുകളില്‍ 100 കോടി സ്വന്തമാക്കി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here