കാസർകോട് കടയിലെത്തി ഉടമയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെട്ട രണ്ടംഗ സംഘം പിടിയിൽ

lost love fraud

കാസർകോട് കടയിലെത്തി ഉടമയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെട്ട രണ്ടംഗ സംഘം പിടിയിൽ. കർണാടകയിലെ മോഷണ സംഘത്തെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. കാസർകോഡ് നീർച്ചാലിലെ ആയൂർവേദ ഷോപ്പ് ഉടമയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട സംഭവത്തിൽ കർണ്ണാടക, പുത്തൂർ പഞ്ച സ്വദേശികളായ ഷംസുദ്ദീൻ, അസ്ക്കർ അലി, പുത്തൂർ ബന്നൂരിലെ ബിഎ നൗഷാദ് എന്നിവരെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 11 നാണ് സംഭവം. നീർച്ചാൽ മേലെ ബസാറിലെ ആയുർവേദ കടയുടമയായ കടയുടമയായ എസ്എൻ സരോജിനിയുടെ മൂന്നര പവൻ മാലയാണ് കവർന്നത്.

ALSO READ; മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നിരന്തര പീഡനം: പ്രതിക്ക് 73 വർഷം കഠിന തടവും മൂന്നര ലക്ഷം പിഴയും വിധിച്ച് കോടതി

ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരിൽ ഒരാൾ ആയുർവേദ കടയിൽ എത്തി നെഞ്ചുവേദനയ്ക്കുള്ള മരുന്നു ചോദിച്ചു. മരുന്നു നൽകുന്നതിനിടയിൽ യുവാവ് മാല പൊട്ടിച്ചോടുകയായിരുന്നു. മംഗളൂരുവിലെ ജ്വല്ലറിയിൽ വിൽപ്പന നടത്തിയ മാല പ്രതികളുടെ സഹായത്തോടെ കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെയും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇരുവർക്കുമെതിരെ കർണ്ണാടകയിൽ നിരവധി കേസുകളുണ്ട്. നൗഷാദിനെതിരെ മഞ്ചേശ്വരം മുക്കുപണ്ടം പണയം വെച്ചതിന് കേസുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News