എക്സൈസ് റേഞ്ചിന്റെ സ്‌പെഷ്യൽ ഡ്രൈവിൽ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

തിരുവനന്തപുരം എക്സൈസ് റേഞ്ച് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ സ്ത്രീ ഉൾപ്പെടെ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ കഞ്ചാവുമായി പിടിയിലായി. ജാർഖണ്ഡ് സ്വദേശിനിയും ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിര താമസക്കാരിയുമായ രാഞ്ചോ ദേവി 1.06 കിലോഗ്രാമും, ജാർഖണ്ഡ് സ്വദേശി ബൽബിർ മണ്ഡൽ 1.07 കിലോഗ്രാം കഞ്ചാവുമായുമാണ് അറസ്റ്റിലായത്. തിരുവനന്തപുരം എക്സൈസ് ഇൻസ്പെക്ടർ വിജി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പേട്ട ശ്രീവരാഹത്തിന് സമീപത്തു നിന്നാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ടു രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു.

Also Read; “രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളം, നിരവധി അവസരങ്ങൾ ഇവിടെയുണ്”; കേന്ദ്രമന്ത്രി നിർമല സീതാരാമൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News