കളമശ്ശേരിയില്‍ 200 കോടി രൂപയുടെ സയന്‍സ് പാര്‍ക്ക്

കളമശ്ശേരിയില്‍ 200 കോടി രൂപയുടെ സയന്‍സ് പാര്‍ക്ക് പദ്ധതിക്ക് ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സംസ്ഥാനത്ത് പുതുതായി സ്ഥാപിക്കുന്ന മൂന്ന് സയന്‍സ് പാര്‍ക്കുകളിലൊന്നാണ് കളമശ്ശേരിയില്‍ ആരംഭിക്കുന്നത്. കൊച്ചി സര്‍വ്വകലാശാലയെ പ്രിന്‍സിപ്പല്‍ അസോസിയേറ്റ് യൂണിവേഴ്‌സിറ്റിയാക്കി ആരംഭിക്കുന്ന പദ്ധതിയിലൂടെ രണ്ട് ബ്ലോക്കുകളിലായി പത്ത് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പാര്‍ക്കാണ് സ്ഥാപിക്കുക. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള യാത്രയില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ഈ സയന്‍സ് പാര്‍ക്കുകള്‍ക്ക് സാധിക്കും.

പുതിയ മെറ്റീരിയലുകളുടെ വികസനം, ഘടനാപരമായ ജീവശാസ്ത്രം, മെഡിക്കല്‍/ ജീനോമിക് റിസര്‍ച്ച്, കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി, ഗ്രീന്‍ മൊബിലിറ്റി സംരംഭങ്ങള്‍ തുടങ്ങിയ വിഷയമേഖകളെ അടിസ്ഥാനമാക്കിയാവും പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുക. പുതിയ ആഗോള ഗവേഷണ പ്രവണതകള്‍, ഭാവി സാങ്കേതിക-വ്യാവസായിക സാധ്യതകള്‍ എന്നിവയെ ആസ്പദമാക്കി നടന്ന വിദഗ്ധ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് വിഷയമേഖലകള്‍ നിശ്ചയിച്ചത്. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ആയിരിക്കും പദ്ധതി നടപ്പാക്കാനുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍. വിദഗ്ധര്‍ ഉള്‍പ്പെട്ട കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി മേല്‍നോട്ടം വഹിക്കും. കിഫ്ബി ധനസഹായം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here