
യുഎസിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികളെ മോഷണക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. 24കാരായ മഹമ്മദിൽഹാം വഹോറയെയും ഹാജിയാലി വഹോറയെയുമാണ് അറസ്റ്റ് ചെയ്തത്. സ്റ്റുഡൻ്റ് വിസയില്‍ ന്യൂയോര്‍ക്കില്‍ എത്തിയവരാണ് ഇരുവരും.
ഇരുവരും ഇല്ലിനോയിയിലെ ചിക്കാഗോയിലുള്ള ഈസ്റ്റ്-വെസ്റ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നവരാണ്. കവർച്ച, മോഷണം, കള്ളപ്പണം വെളുപ്പിക്കല്‍. വഞ്ചന അടക്കമുള്ള കുറ്റങ്ങളാണ് ഇരുവര്‍ക്കുംമേല്‍ ചുമത്തിയിരിക്കുന്നത്.
ALSO READ: ട്രംപിൻ്റെ ലാഭക്കൊതിയില്‍ ഗതികെട്ട് വഴങ്ങി യുക്രെയ്ൻ; ധാതുവിഭവ കരാറില്‍ ഇരുവരും ഉടൻ ഒപ്പുവെക്കും
2024 ഒക്ടോബറിൽ, ഷെരീഫ് ഓഫീസിലെ റീജിയണൽ കമ്മ്യൂണിക്കേഷൻസ് സെന്ററിന് ഒരു വയോധികൻ തട്ടിപ്പിന് ഇരയായതിനായി വിവരം ലഭിച്ചിരുന്നു. “സർക്കാർ ഏജന്റ്” ആണെന്ന് തന്നോട് അവകാശപ്പെട്ട് രണ്ട് പേര്‍ പണം തട്ടിയതെന്നാണ് തട്ടിപ്പിനിരയായ ആള്‍ മൊഴി നല്‍കിയത്. തുടര്‍ന്ന് പ്രതികളുടെ സെൽഫോൺ ടവർ റെക്കോർഡ് ട്രെയ്‌സിംഗ് വഴി നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. സംഭവത്തില്‍ മഹമ്മദിൽഹാം വഹോറയെയും ഹാജിയാലി വഹോറയെയും എൽ പാസോ കൗണ്ടി ജയിലിൽ അടച്ചതായി എൽ പാസോ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here