പശ്ചിമേഷ്യൻ യുദ്ധം രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു; അതേസമയം യുദ്ധവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വിലക്കി കേന്ദ്രം

qatar + iran israel conflict

പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം ഒരാളെ കാണാതായതായും റിപ്പോർട്ടുണ്ട്. ഗൾഫ് മേഖലയിൽ ഉണ്ടായ സംഘർഷത്തിൽ ഇന്ത്യൻ പൗരന്മാർക്ക് പരുക്കേറ്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നതായും വിവരമുണ്ട്. ഇന്ന് ദുബായിൽ ഒരു ഇന്ത്യൻ പൗരന് പരുക്കേറ്റ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രദേശത്തെ ഇന്ത്യൻ കോൺസുലേറ്റുകൾ നിരന്തരമായി ആശയവിനിമയം നടത്തി സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഖത്തറിൽ ബുധനാഴ്ച മൂന്ന് തവണ മിസൈൽ ആക്രമണം നടന്നു. മിസൈൽ ആക്രമണങ്ങളെ സായുധ സേന വിജയകരമായി പ്രതിരോധിച്ചു. രാവിലെ 8.15-നും, ഉച്ചക്ക് 12.40-നും, വൈകിട്ട് 3 മണിയോടെയുമാണ് ആക്രമണം നടന്നത് . എല്ലാ ആക്രമണങ്ങളെയും ശക്തമായി പ്രതിരോധിച്ചതായി അധികൃതർ അറിയിച്ചു.

Also read : മുംബൈയിൽ വാണിജ്യ പാചകവാതകം കിട്ടാനില്ല; 50 ശതമാനം ഹോട്ടലുകളും അടച്ചിടൽ ഭീഷണിയിൽ

അതേസമയം പശ്ചിമേഷ്യയിലെ യുദ്ധവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വിലക്കി കേന്ദ്രം. കേന്ദ്രത്തിലെ വിവിധ മന്ത്രലായങ്ങളുടെ വാർത്ത സമ്മേളനത്തിൽ മാധ്യമ പ്രവർത്തകർക്ക് ചോദ്യങ്ങൾ ചോദിക്കാൻ അനുമതി നൽകാതിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News