ഷാര്‍ജയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം, മരിച്ചത് തിരുവനന്തപുരം സ്വദേശികള്‍

ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ജാസിം സുലൈമാന്‍ (33), പാങ്ങോട് സനോജ് മന്‍സിലില്‍ സനോജ് ഷാജഹാന്‍ (38) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ജാസിമിന്റെ ഭാര്യ ഷിഫ്ന, മക്കളായ ഇഷ, ആദം എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Also Read : ഫോട്ടോഷൂട്ടിന് പോകാൻ സമ്മതിച്ചില്ല; 21 കാരി തൂങ്ങി മരിച്ചു

ഷാര്‍ജ- അജ്മാന്‍ റോഡില്‍ തിങ്കളാഴ്ച വൈകിട്ട് 7.30- ഓടെയായിരുന്നു സംഭവം. പുതുവത്സരം ആഘോഷിക്കാനായി ജാസിമും കുടുംബവും സനോജും ഒരുവാഹനത്തില്‍ ഫുജൈറയില്‍നിന്നും തിരിച്ചുവരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായത്.

Also Read : ടോക്കിയോ വിമാനത്താവളത്തില്‍ ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തിനു തീപിടിച്ചു

മരിച്ച ജാസിമിന്റെ ഭാര്യ ഷിഫ്‌ന അബ്ദുല്‍ നസീറിനെ ഗുരുതരാവസ്ഥയില്‍ ദൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മക്കളായ ഇഷ, ആദം എന്നിവരും അപകടത്തില്‍പ്പെട്ടിരുന്നു. മൂത്തമകളായ ഇഷ പരിക്കുകളോടെ ദൈദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആദമിന് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം ബന്ധുക്കളുടെ കൂടെവിട്ടയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News