ഒഴിവായത് വൻ ദുരന്തം; മധ്യപ്രദേശില്‍ എല്‍പിജിയുമായി വന്ന ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി

ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ ട്രെയിൻ അപകടങ്ങൾ തുടർക്കഥയാവുന്നു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ എല്‍പിജിയുമായി വന്ന ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. ജബല്‍പൂരിലെ ഗ്യാസ് ഫാക്ടറിയിലേക്ക് പോയ എല്‍പിജി ഗുഡ്സ് ട്രെയിന്റെ രണ്ട് ബോഗികളാണ് അപകടത്തില്‍പ്പെട്ടത്.
ഷാപുര ഭിട്ടോണി സ്റ്റേഷനിലെ ഭാരത് പെട്രോളിയം ഡിപ്പോയ്ക്ക് സമീപമാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് റെയില്‍വേ ഉദ്യോഗസ്ഥര്‍ രാത്രി വൈകിയും സ്ഥലത്തെത്തിയിട്ടുണ്ട്.

Also Read: റെയിൽവേ ട്രാക്കിൽ കല്ല് വെക്കുന്ന ബാലൻ; അഞ്ച് വർഷം മുമ്പുള്ള വീഡിയോ വിദ്വേഷ പ്രചരണത്തിന് ഉപയോഗിച്ച് തീവ്രഹിന്ദുത്വ വാദികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe