
ഫോറുകളും സിക്‌സറുകളും കളം നിറഞ്ഞാടുന്ന ഐ പി എൽ കാലത്തിന് നാളെ കൊടിയേറും. ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയും ബെംഗളൂരുവുമാണ് നേർക്കുനേർ എത്തുന്നത്. ഇതാ ഐ പി എല്ലിലെ ബോളർമാർക്ക് ഒരു ആശ്വാസ വാർത്ത.
പന്തിന്റെ തിളക്കം നിലനിർത്താനും കൂടുതൽ താളം കിട്ടാനുമായി ബോളർമാർ പന്തിൽ തുപ്പൽ ഉപയോഗിക്കുമായിരുന്നു. ഇതിന് ഐ പി എല്ലിൽ വിലക്ക് ഉണ്ടായിരുന്നു. ഇപ്പോൾ ഈ വിലക്ക് നീക്കിയിരിക്കുകയാണ്. 2020ൽ കോവിഡ് വ്യാപനത്തോടെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലാണ് (ഐസിസി) ഇതിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. 2022ൽ ഇത് സ്ഥിരമാക്കി. അതിനുശേഷം ആദ്യമായാണ് ഒരു ടൂർണമെന്റിൽ ബൗളർമാർക്ക് പന്തിൽ തുപ്പലുപയോഗിക്കാൻ അനുമതി നൽകുന്നത്.
Also Read: ചാമ്പ്യന്മാർക്ക് തുടക്കത്തിലേ തിരിച്ചടി; മഴയും വില്ലനാകുമോ കൊൽക്കത്തക്ക്
മല്‍സരങ്ങളില്‍ ബോളിനു സ്വിങും റിവേഴ്‌സ് സ്വിങുമെല്ലാം ലഭിക്കുന്നതിനായാണ് ബോളർമാർ പന്തിൽ ഉമിനീർ പുരുട്ടുന്നത്. ബോളർമാരെ ബാറ്റ്സ്മാന്മാർ നിരന്തരം അതിർത്തിക്കപ്പുറത്തേക്ക് പായിക്കുന്ന ഐ പി എല്ലിൽ ബോളർമാർക്ക് ആശ്വാസം ആകുന്ന പുതിയൊരു നിയമവും കൊണ്ടുവന്നിട്ടുണ്ട്.
രാത്രിയില്‍ നടക്കുന്ന മല്‍സങ്ങളില്‍ രണ്ടാമിന്നിങ്‌സിലെ 11ാം ഓവറില്‍ രണ്ടാമത്തെ ന്യൂബോള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ നിയമം. മഞ്ഞുവീഴ്‌ച കണക്കിലെടുത്താണ് പുതിയ തീരുമാനം. റണ്‍ചേസില്‍ മഞ്ഞുവീഴ്ചയുടെ ആനുകൂല്യം ബാറ്റിങ്ങ് ടീമിനു ലഭിക്കുന്നുണ്ട് ഇതു കാരണമാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
രണ്ടാമത്തെ ന്യൂബോള്‍ കളിയില്‍ കൊണ്ടു വരണമോ, വേണ്ടയോ എന്നതിന്റെ അന്തിമ തീരുമാനം എടുക്കുന്നത് അംപയറാകും. വ്യാഴാഴ്ച ബിസിസിഐ ആസ്ഥാനത്ത് നടന്ന ക്യാപ്റ്റൻമാരുടെ യോഗത്തിലാണ് പുതിയ നിയമങ്ങളുടെ പ്രഖ്യാപനം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here