
ഒമാനിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരിൽ രണ്ട് മലയാളികൾ. തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38) തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. യൂസഫിന്റെ മാതാവ് റംലയെ അപകടത്തിൽ കാണാതായിട്ടുണ്ട്. റംലയ്ക്കായി തെരച്ചിൽ തുടരുകയാണ്.
ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. പെരുന്നാൾ ആഘോഷത്തിന് പോയതായിരുന്നു യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബം. നാലു കുട്ടികൾ ഉൾപ്പടെ ആറ് പേർ രക്ഷപ്പെട്ടു. നിസാൻ പട്രോൾ വാഹനത്തിൽ ഉണ്ടായിരുന്നത് ഒൻപതുപേരാണ്.
Also read: താമര വിരിയിക്കാൻ കൈകൾ; അവര് രണ്ടല്ല ഒന്നാ… ബിജെപി ക്ക് സ്ഥാനാർഥികളെ സമ്മാനിച്ച് കോൺഗ്രസ്
കനത്ത മഴയെ തുടർന്നാണ് ഒമാനിൽ മരണമുണ്ടായത്. മൂന്ന് വാഹനങ്ങൾ ഒഴുകി പോയിരുന്നു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ വാദി മാവിലിൽ വാഹനം ഒഴുക്കിൽപെട്ടാണ് അപകടമുണ്ടായത്. ഇതിലാണ് രണ്ടുപേർ മരണപ്പെട്ടത്.
വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടന്ന മുപ്പത്തിയഞ്ചോളം പേരെ ഒമാൻ പൊലീസും സിവിൽ ഡിഫൻസും ചേർന്ന് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റുകയായിരുന്നു. വീടിനുള്ളിൽ വെള്ളം കയറി കുടുങ്ങിപ്പോയ എട്ട് സ്ത്രീകളെയും 12 കുട്ടികളെയും അധികൃതർ രക്ഷപ്പെടുത്തിയിരുന്നു. തെക്കൻ മബെലയിൽ വീടിനുള്ളിൽ കുടുങ്ങിയ 13 പേരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

