കുവൈത്തില്‍ ബോട്ടപകടത്തില്‍ രണ്ട് മലയാളികള്‍ മരണമടഞ്ഞു

കുവൈത്തില്‍ ബോട്ടപകടത്തില്‍ രണ്ട് മലയാളികള്‍ മരണമടഞ്ഞു. ഉല്ലാസയാത്ര നടത്തുന്നതിനിടെയിലാണ് അപകടമുണ്ടായത്. ലുലു എക്‌സ്‌ചേഞ്ച് ജിവനക്കാരായ രണ്ട് മലയാളികളാണ് മരണമടഞ്ഞത്. കണ്ണൂര്‍ സ്വദേശിയായ സുകേഷ് വനാഡില്‍ പുതിയവീട് (44), പത്തനംതിട്ട മോഴശേരിയില്‍ ജോസഫ് മത്തായി(ടിജോ 29)എന്നിവരാണ് മരണമടഞ്ഞത്.

സുകേഷ് ലുലു എക്‌സ്‌ചേഞ്ച് കോര്‍പ്പറേറ്റ് മാനേജരും ടിജോ അക്കൗണ്ട് അസി.മാനേജരുമായിരുന്നു. ടിജോ ആറ് മാസം
മുമ്പാണ് വിവാഹിതനായത്. ഭാര്യയെ കുവൈത്തിലേക്ക് കൊണ്ടുവരാനിരിക്കെയാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച ഖൈറാന്‍ റിസോര്‍ട്ട് മേഖലയിലാണ് അപകടം ഉണ്ടായത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here