മഞ്ചേശ്വരത്ത് എംഡിഎംഎയും ഇ-സിഗരറ്റുമായി രണ്ട് യുവാക്കൾ പിടിയിൽ

manjeswaram + narcotic case

മാരക ലഹരിമരുന്നായ എംഡിഎംഎയും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കട്ട ചർളടുക്ക സ്വദേശി അബൂബക്കർ സിദ്ധിഖ് (42), തെക്കിൽ കുന്നാരു സ്വദേശി ഹാരിസ് പി (26) എന്നിവരെയാണ് സബ് ഇൻസ്‌പെക്ടർ ഉമേഷ് കെ.ആറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

Also read : ‘മന്ത്രി മു​ഹമ്മദ് റിയാസ് കൂടുതൽ കരുത്തനായ ദിവസമാണിന്ന്’; കേരളത്തിനെതിരെയുള്ള ആർഎസ്എസ് രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച് നവമാധ്യമം

ചെവ്വാഴ്ച്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. പ്രതികളിൽ നിന്ന് 3.21 ഗ്രാം MDMA,12 പാക്കറ്റ് പാൻ മസാല,ഒരു ഇ-സിഗരറ്റ്, KL 14 Z 7500 നമ്പറിലുള്ള കാർ, 19,360 രൂപയും മൊബൈൽ ഫോണുകളും കണ്ടെടുത്തു. പ്രതികൾക്കെതിരെ ബി.എൻ.എസ് , എൻ.ഡി.പി.എസ് ആക്ട്, കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം മഞ്ചേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News