ടൂ മില്യൺ പ്ലഡ്ജ്: കോഴിക്കോട് ജില്ലാ പഞ്ചായത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

pinarayi-vijayan

ലഹരിവിരുദ്ധ ജനകീയ പ്രതിരോധത്തിൻ്റെ ഭാഗമായി ജൂൺ 26 ന് കോഴിക്കോട് ജില്ലയിലെ 20 ലക്ഷം പേരെ പങ്കെടുപ്പിച്ച് ‘2 മില്യണ്‍ പ്ലഡ്ജ്’ സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിനും അതിൽ പങ്കെടുക്കുന്ന ജനങ്ങൾക്കും അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വര്‍ഷത്തെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26ന് സംസ്ഥാന തലത്തിൽ നടക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ അഞ്ചാം ഘട്ടത്തിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ബുധനാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ
ടൂ മില്യൺ പ്ലഡ്ജിനെ മുഖ്യമന്ത്രി അഭിനന്ദിച്ചത്.

Also read: “അടിയന്തരാവസ്ഥ എന്ന ഭീകരകാലം നിലമ്പൂരിൽ ചർച്ചയാവട്ടെ; രാജ്യത്തെ തടവറയാക്കിയ ക്രൂരതയ്ക്ക് എപ്പോഴെങ്കിലും കോൺഗ്രസ് മാപ്പ് ചോദിച്ചിട്ടുണ്ടോ?”; അശോകൻ ചരുവിൽ

തദ്ദേശഭരണ സ്ഥാപനങ്ങളും വിവിധ സംഘടനകളും ജനങ്ങളുടെ മറ്റു കൂട്ടായ്മകളുമെല്ലാം മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി ലഹരി വിപത്തിനെതിരെ അണി നിരക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അതിന്‍റെ വാര്‍ഷിക പരിപാടിയില്‍ തന്നെ ലഹരിക്കെതിരെ ജനകീയ ബോധവല്‍ക്കരണവും ജാഗ്രതയും ഉറപ്പു വരുത്താനുള്ള പദ്ധതി ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

ലഹരിമുക്ത കോഴിക്കോട് എന്ന ഈ സംയോജിത പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 20 ലക്ഷം ആളുകളെ അണിനിരത്തി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26ന് ടു മില്യണ്‍ പ്ലഡ്ജ് എന്ന പേരില്‍ ഒരു ജനകീയ പ്രതിജ്ഞ പരിപാടി നടത്തുകയാണ്. ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന ബൃഹത്തായ ജനകീയ പരിപാടി സംഘടിപ്പിക്കാന്‍ പോകുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിനും അതില്‍ പങ്കു ചേരുന്ന ജനങ്ങള്‍ക്കും അഭിനന്ദനങ്ങൾ നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ജൂൺ 26ന് പകൽ 11:30 നാണ് ജില്ലയിലെ 20 ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരിക്കെതിരെ ടു മില്യൻ പ്ലഡ്ജ് സംഘടിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News