മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു

കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ട് മരണം. കപ്പിലാമൂട് തടത്തേൽ സുനിൽ(40), സഹോദരീ ഭർത്താവ് പത്തനംതിട്ട അട്ടത്തോട് നടുപറമ്പിൽ രമേശ് (ഷിബു 45) എന്നിവരാണ് മരിച്ചത്.

വസ്തു വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം അളന്നു തിരിക്കുന്നതിനിടെ വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News