നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചാലക്കുടി പരിയാരത്ത് വെള്ളിയാഴ്ചയായിരുന്നു അപകടം നടന്നത്. കുറ്റിക്കാട് സ്വദേശികളായ തുമ്പരത്ത് കുടിയിൽ രാഹുൽ മോഹൻ (24),മുണ്ടൻ മാണി വീട്ടിൽ സനൽ സോജൻ (19) എന്നിവരാണ് മരിച്ചത്. കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

also read: കുത്തിവെയ്പ്പ് എടുത്തവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം നേരിട്ട സംഭവം: ഡിസ്റ്റിൽ വാട്ടർ പരിശോദനയ്ക്കയക്കും

വെള്ളിയാഴ്ച രാത്രി 10.30 ന് വീട്ടിലേക്ക് മടങ്ങുംവഴി ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ട്രാൻസ്ഫോമറിന്റെ കാലിൽ ഇടിക്കുകയായിരുന്നു. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

also read: ബൈക്കപകടത്തിൽ എസ് എഫ് ഐ നേതാവ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News