മണിപ്പൂരില്‍ കുക്കി വിഭാഗത്തിന് നേരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെയ്പ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ കുക്കി വിഭാഗത്തിന് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. കലക്ടറുടെയും ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും ഓഫിസുകള്‍ സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിലേക്ക് ആളുകള്‍ ഇരച്ചു കയറിയതാണ് വെടിവെപ്പിന് കാരണമെന്ന് അധികൃതരുടെ വിശദീകരണം.
ALSO READ:‘ഗുണാ കേവ്‌സ്’ വീണ്ടും ചര്‍ച്ചയാകുന്നു ! ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം

കുക്കി ഗോത്ര വിഭാഗത്തില്‍പ്പെട്ട പൊലീസ് കോണ്‍സ്റ്റബളിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ആള്‍ക്കൂട്ടം പൊലീസ് സൂപ്രണ്ടന്റിന്റെ വസതിക്കു മുന്നില്‍ തടിച്ചു കൂടിയത്. പ്രതിഷേധക്കാര്‍ക്കൊപ്പം നില്‍ക്കുന്ന വിഡിയോ പ്രചരിച്ചു എന്ന കാരണത്താലാണ് പൊലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തത്.  എന്നാല്‍ സമാന രീതിയില്‍ വിഡിയോയില്‍ പ്രത്യക്ഷപ്പെട്ട മെയ്‌തെയ് വിഭാഗത്തിലുള്ള പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തില്ലെന്നാരോപിച്ചായിരുന്നു ചുരാചന്ദ്പുരിലെ ഗോത്രവിഭാഗങ്ങളുടെ സംഘടനയായ ഇന്‍ഡിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം പ്രതിഷേധം നടത്തിയത്. കലക്ടറുടെയും പൊലീസ് സൂപ്രണ്ടിന്റെയും ഓഫീസ് സമുച്ചയത്തിലേക്ക് 500ഓളം വരുന്ന കുക്കി വിഭാഗം അതിക്രമിച്ച് കയറിയതോടെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കലക്ടറേറ്റ് വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടതായാണ് വിവരം. ഗേറ്റിനു മുന്നില്‍ തടഞ്ഞതിനാല്‍ പ്രതിഷേധക്കാര്‍ വസതിക്കു നേരെ കല്ലെറിഞ്ഞതായും പൊലീസ് പറയുന്നു.

ALSO READ: കർഷക സംഘടനകളുമായി മന്ത്രിതല സമിതി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല

ആക്രമണത്തെ തുടര്‍ന്ന് അഞ്ചു ദിവസത്തേക്ക് പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ മേയ് മാസം പൊട്ടിപ്പുറപ്പെട്ട മണിപ്പൂര്‍ കലാപം ഇപ്പോഴും അവസാനിപ്പിക്കാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരിനോ കേന്ദ്രസര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല.വൈസ് ചാൻസലർ നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിച്ച് നൽകണം എന്നതായിരുന്നു ചാൻസലറുടെ നിർദേശം.ഇതിനെ ഭൂരിപക്ഷം സെനറ്റംഗങ്ങളും എതിർക്കും. യോഗത്തിൻ്റെ അജണ്ടയെ ഇടത് അംഗങ്ങൾ എതിർത്തു. പ്രതിനിധിയെ നിശ്ചയിക്കാൻ സാധിക്കില്ലെന്ന് ഇടത് അംഗങ്ങൾ പറഞ്ഞു. ഇതിനെ ചാൻസലറുടെ നൊമിനികൾ എതിർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News