വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വയനാട് വാളാട് സ്വദേശികളായ ചാലില്‍ വീട്ടില്‍ സി.എം അയ്യൂബ് (38), കോമ്പി വീട്ടില്‍ അബു എന്ന ബാബു(40) എന്നിവരെയാണ് തലപ്പുഴ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

Also Read: കിഫ്‌ബി കേസിലെ വിധി: രാജ്യത്ത് നടക്കുന്ന ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉയർത്തി പിടിച്ചിരിക്കുകയാണ് കോടതിയെന്ന് തോമസ് ഐസക്

23.11.2023 തീയതി പുലര്‍ച്ചെ ആലാര്‍ ഭാഗത്ത് ആണ് കേസിനാസ്പദമായ സംഭവം. പേരിയ 35-ല്‍ റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥനടക്കമുള്ള സംഘം വാഹന പരിശോധന നടത്തുമ്പോള്‍ ചന്ദനത്തോട് ഭാഗത്തു നിന്നും വന്ന പ്രതികള്‍ സഞ്ചരിച്ച KL 72 D 3880 നമ്പര്‍ കാര്‍ കൈ കാണിച്ചു നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വാഹനം നിര്‍ത്താതെ അമിത വേഗതയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുക്കുകയും ഡിപ്പാര്‍ട്‌മെന്റ് വാഹനത്തില്‍ ഇടിക്കുകയും ചെയ്തു. തുടര്‍ന്ന്, നിര്‍ത്താതെ പോയ വാഹനം ആലാര്‍ ഭാഗത്ത് ബൈക്ക് പട്രോളിംഗ് നടത്തുകയായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്ത്തി പരിക്കേല്‍പ്പിച്ച് കടന്നുകളയുകയായിരുന്നു. വനംവകുപ്പ് ചുമത്തിയ കേസില്‍ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുഞ്ഞു വരികയായിരുന്ന പ്രതികളെ 09.04.2024 ന് ഫോര്‍മല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News