എം ഡി എം എയുമായി യുവതി അടക്കം രണ്ടുപേർ പിടിയിൽ

എം ഡി എം എയുമായി യുവതി അടക്കം രണ്ടുപേർ പിടിയിൽ. കുളത്തൂർ മൺവിള സ്വദേശിയായ അനന്തു കൃഷ്ണൻ (29), കൊല്ലം, ചടയമംഗലം സ്വദേശിനി ആര്യ (27) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മൺവിളയിലേ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് തുമ്പ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.

Also read: മാലിന്യം വലിച്ചെറിയുന്നത് റിപ്പോർട്ട് ചെയ്താലുള്ള പാരിതോഷികം ഉയർത്തി; നടപടി റിപ്പോർട്ട് ചെയ്യുന്നതിലെ പൊതുജനപങ്കാളിത്തം വർധിപ്പിക്കാൻ

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശനുസരണം തിരുവനന്തപുരം ജില്ലയിലെ വിവിധ ഹോട്ടലുകളിൽ പൊലീസിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൺവിളയിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Also read: എറണാകുളത്ത് സ്വകാര്യ ബസിൽ നിന്നും ചാടി ഇറങ്ങിയ 16 കാരൻ മരിച്ചു

Two people, including a young woman, were arrested with MDMA. Ananthu Krishnan (29), a native of Kulathur Manvila, and Arya (27), a native of Kollam and Chadayamangalam, were arrested by the police. The police team led by Thumba CI arrested the accused during a search operation at a hotel in Manvila.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News