ആലപ്പുഴയിൽ മരം വെട്ടുന്നതിനിടെ അപകടം: ഒരാൾ മരിച്ചു; കോഴിക്കോട് വാഹനാപകടം; ഒരു മരണം

ആലപ്പുഴയിൽ മരം വെട്ടുന്നതിനിടയിലുണ്ടായ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ആലപ്പുഴ കാക്കാഴം സ്വദേശി അബ്‌ദുൽ ജബ്ബാർ ആണ് മരിച്ചത്. 51 വയസായിരുന്നു. വണ്ടാനത്ത് വെച്ച് മരം വെട്ട് ജോലിക്കിടയിൽ ഉണ്ടായ അപകടത്തിൽപ്പെട്ടാണ് മരണം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Also read: ഒരു നടന്‍ നിര്‍മിച്ചാല്‍ ആ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് പറഞ്ഞത് എന്തടിസ്ഥാനത്തില്‍ ? ഇതൊക്കെ പറയാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയത്: ആന്റണി പെരുമ്പാവൂര്‍

അതിനിടെ, കോഴിക്കോട് എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ പിക്അപ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു. നെല്ലിക്കാപറമ്പ് സ്വദേശി കൊളക്കാട്ടിൽ ഹംസയാണ് മരിച്ചത്. അപകടം മുക്കം ഭാഗത്തേക്ക് പോകാൻ റോഡിലേക്ക് കയറിയപ്പോൾ ലോറിക്കടിയിൽപ്പെട്ടായിരുന്നു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.


A person died in an accident while cutting a tree in Alappuzha. Abdul Jabbar, a native of Alappuzha Kakazham, died. He was 51 years old and A scooter rider died after a pickup van and a scooter collided on the Kozhikode Edavanna Koilandi state highway.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News